ഹോം വര്‍ക്ക് ചെയ്യുന്ന കുട്ടിയെ തന്റെ മുന്‍കാലുകള്‍ മേശമേല്‍ വെച്ച് വീക്ഷിക്കുകയാണ് ഈ നായ.
സഹോദരങ്ങളെ പോലെ തന്നെയാണ് കുട്ടികളും അവരുടെ വളര്‍ത്തു മൃഗങ്ങളും. ചൈനയിലെ ഒരു പിതാവ് ഈ ബന്ധം കുറച്ചു കൂടി മെച്ചപ്പെടുത്തുകയാണിവിടെ. തെക്കു പടിഞ്ഞാറന്‍ ചൈനയിലെ ഗുയിഷോ പ്രവിശ്യയിലുള്ള ഇയാള്‍ തന്റെ മകള്‍ ഹോം വര്‍ക്കില്‍ ശ്രദ്ധിക്കാന്‍ ഒരു മേല്നോട്ടക്കാരനായി അവരുടെ നായയെ ആണ് ഏല്പിച്ചിരിക്കുന്നത്.
ഹോം വര്‍ക്ക് ചെയ്യുമ്പോള്‍ മകള്‍ ഫോണില്‍ കളിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നതിനായി വളര്‍ത്തു നായക്ക് അദ്ദേഹം പരിശീലനവും നല്കി. കുട്ടി ഹോം വര്‍ക്ക് ചെയ്ത് തീര്‍ക്കുന്നത് നോക്കി നില്ക്കുന്ന നായയുടെ വീഡിയോ ചൈനീസ് സോഷ്യല്‍ മീഡിയകളില്‍ കൂടിയാണ് വൈറലായത്.
ഹോം വര്‍ക്ക് ചെയ്യുന്ന കുട്ടിയെ തന്റെ മുന്‍കാലുകള്‍ മേശമേല്‍ വെച്ച് വീക്ഷിക്കുകയാണ് ഈ നായ. മകള്‍ പഠിക്കുമ്പോള്‍ ശ്രദ്ധക്കുറവ് ഉണ്ടാകുന്നതിനാല്‍ കുട്ടിയുടെ ശ്രദ്ധ തെറ്റാതെ നായ നോക്കിക്കൊള്ളുമെന്നാണ് കുട്ടിയുടെ പിതാവ് പറഞ്ഞു.
ചെറുതായിരിക്കുമ്പോള്‍ മുതല്‍ നായയെ പരീശീലിപ്പിക്കുന്നതിനാല് ഇപ്പോള്‍ എന്ത് പറഞ്ഞാലും അവന് അനുസരിക്കാറുണ്ട്. കോഫി ടേബിള്‍ നോക്കി എന്റെ മകള്‍ ഹോം വര്‍ക്ക് ചെയ്തോന്ന് ചോദിച്ചാല്‍ അവന് അവളെ നിരീക്ഷിക്കുകയും അവള് ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നു ഉറപ്പു വരുത്തുകയും ചെയ്യുമെന്ന് കുട്ടിയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു. ഇത് മാത്രമല്ല, നായയുടെ മറ്റ് പ്രത്യേക കഴിവുകളും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും.
Read More :19 വയസിനിടെ മൂന്ന് പ്രസവം വരെ; കേരളത്തിൽ 22,552 പ്രായപൂർത്തിയാവാത്ത അമ്മമാരുണ്ടെന്ന് പഠനം