UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷാംശം സ്ഥിരീകരിച്ചു

അഴിമുഖം പ്രതിനിധി

ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായി സ്ഥിരീകരണം. മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. ഹൈദരാബാദിലെ ഫോറന്‍സിക് ലാബിലെ പരിശോധനയിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി.

നേരത്തെ കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയിലും മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം സംശയിച്ചിരുന്നു. ഇതോടെ അന്വേഷണം നിര്‍ണായക വഴിത്തിരിവിലെത്തി. മണിയുടെ മരണത്തില്‍ ദുരൂഹതകളുണ്ടെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണെന്നും ആരോപിച്ച് കുടുംബം നിരാഹാരസത്യാഗ്രത്തിന് തയ്യാറെടുക്കുകയായിരുന്നു. പുതിയതായി വന്ന ഇടതു സര്‍ക്കാര്‍ നല്‍കിയ ഉറപ്പിലാണ് സമരത്തില്‍ നിന്നും കുടുംബം പിന്മാറിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍