ബാലാജിയായിരുന്നു ധോണിയുടെ അടുത്തുണ്ടായിരുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റില്‍ ആരാധകര്‍ ഏറെയുള്ള താരമാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി. മൈതാനത്ത് ക്രിക്കറ്റ് പരിശീലനത്തിനിടെ തന്നെ തേടി എത്തുന്ന ആരാധകര്‍ക്ക് നല്ല അനുഭവങ്ങള്‍ നല്‍കിയാണ് ധോണി മടക്കി അയക്കാറ്. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ തന്നെ തേടിയെത്തിയ ആരാധകനെ വരവേറ്റതും വ്യത്യസ്തമായി തന്നെയാണ്. ആരാധകന് മുന്നില്‍ പെട്ടെന്ന് പിടികൊടുക്കാതെ താരം ചെറിയ തമാശ കാണിച്ചിരുന്നു. ആരാധകന് എളുപ്പത്തില്‍ പിടികൊടുക്കാതിരുക്കാന് വേണ്ടി ധോണി കോഹ്ലിയടക്കമുള്ള കളിക്കാര്‍ക്കിടയിലൂടെ ഓടുകയും ചെയ്തു. ഈ ഓട്ടമത്സരം ക്രിക്കറ്റ് ലോകത്ത് വൈറലായിരുന്നു.
ഇപ്പോഴിത ഐപിഎല്‍ പരിശീലനത്തിനെത്തിയ ധോണിയെ തേടി എത്തിയ ആരാധകനെ സമാന രീതിയില്‍ ധോണി സ്വീകരിച്ചു. ചെന്നൈ സൂപ്പര്‍കിങ്സിന്റെ പരിശീലനത്തിനിടെയാണ് ധോണിയുടെ അടുത്തേക്ക് ആരാധകന് ഓടിയെത്തിയത്. ബാലാജിയായിരുന്നു ധോണിയുടെ അടുത്തുണ്ടായിരുന്നത്. ചെന്നൈ സൂപ്പര്‍കിങ്സിന്റെ ഔദ്യോഗിക ട്വിറ്റര്‍ വഴിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ക്യാച്ച് മീ ഈഫ് യു ഫാന്‍ എന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്.
Catch Me If You Fan #AnbuDen Version! #SuperPricelessThala @msdhoni and the smiling assassin @Lbalaji55! #WhistlePodu ?? pic.twitter.com/xvqaRKp9kB
— Chennai Super Kings (@ChennaiIPL) March 17, 2019