‘എന്റെ അടുത്ത് വന്ന അവര്‍ ഒരു സാധാരണ ഗ്രാമീണ സ്ത്രീയാണെന്നാണ് ഞാന്‍ കരുതിയത്.’ ദിവ്യ മന്ദാരന
തന്റെ കൂടെയിരുന്ന വനിത ഗ്രാമമുഖ്യനെ നിലത്ത് ഇരുത്തിയ രാജസ്ഥാന് കോണ്‍ഗ്രസ് എംഎല്‍എ ദിവ്യ മന്ദാരന വിവാദത്തില്‍. ഖേഡസര് ഗ്രാമത്തില്‍ മാര്‍ച്ച് 16ന് നടന്ന ആദ്യ ധന്യവാദ് സഭയില്‍ (നന്ദി സമ്മേളനം) ജോധ്പൂരിലെ ഒസിയന്‍ എംഎല്‍എയായ ദിവ്യ ഗ്രാമമുഖ്യയെ നിലത്ത് ഇരുന്നാല്‍ മതിയെന്ന് പറയുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്.
ओसियां विधायक #divyamaderna एक बार फिर चर्चा में, महिला सरपंच को कुर्सी से उठा कर जमीन पर बैठाने का वीडियो हुआ वायरल pic.twitter.com/qDMUjO8oau
— Rajasthan patrika (@rpbreakingnews) March 17, 2019
ഖേഡസര് വനിത ഗ്രാമമുഖ്യന് ചാന്ദനു ദേവി, ദിവ്യയുടെ അടുത്തുള്ള കസേരയില്‍ ഇരിക്കുന്നു. ഉടന്‍ തന്നെ ദിവ്യ ചാന്ദനു ദേവിയോട് മുന്നില്‍ നിലത്തിരിക്കാന്‍ ആവശ്യപ്പടുന്നതും വിഷമത്തോടെ അവര്‍ എഴുന്നേറ്റ് മാറുന്നതും ദൃശ്യങ്ങളില്‍ കാണാം.
സംഭവത്തില്‍ ദിവ്യ പ്രതികരിച്ചത്, തനിക്ക് അവരെ മനസ്സിലായില്ലെന്നും, ‘എന്റെ അടുത്ത് വന്ന അവര്‍ ഒരു സാധാരണ ഗ്രാമീണ സ്ത്രീയാണെന്നാണ് ഞാന്‍ കരുതിയത്.’ എന്നാണ്. മുഖപടം അണിഞ്ഞാണ് ചാന്ദനു ദേവി എത്തിയതെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.
ദിവ്യയുടെ നടപടി ഗ്രാമമുഖ്യയെ അപമാനിക്കുന്നതാണെന്നും മാപ്പ് പറയണമെന്നും രാജസ്ഥാനിലെ സര്പഞ്ജ് സംഘടനയുടെ പ്രസിഡന്റ് ഭാന്വാറല് പറഞ്ഞു. അപമാനം കാരണം ചാന്ദനു ദേവി ആളുകളെ കാണാതെ ഇരിക്കുകയാണെന്നും ഭാന്വാറല് കൂട്ടിച്ചോര്‍ത്തു. ദിവ്യയുടെ നടപടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് എത്തികൊണ്ടിരിക്കുന്നത്.