സിനിമയിൽ റീ ടേക്ക് ഉണ്ടെങ്കിലും ജീവിതത്തിൽ റീ ടേക്ക് ഇല്ല എന്ന ചിന്താഗതിക്കാരനാണ് ഞാൻ
’സിനിമയിൽ മാത്രമല്ല എല്ലാ മേഖലകളിലും ഈ ന്യൂജനറേഷൻ സംഭവിച്ചു കൊണ്ടേയിരിക്കും. ഇപ്പോൾ അത് ന്യൂ ജനറേഷൻ എന്നപേരിലാണ് അറിയപ്പെടുന്നതെങ്കിൽ അടുത്ത ഘട്ടങ്ങളിൽ മറ്റൊരു പേരിലായിരിക്കാം അത് അറിയപ്പെടുക’ സംവിധായകന് ദിലീഷ് നായർ പറയുന്നു. ഫ്ലാഷ് വരികക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്ന് പറയുന്നത്
ന്യൂജെൻ ട്രെൻഡ് ഞങ്ങൾ മനഃപ്പൂർവം സൃഷ്ടിച്ചെടുത്ത ഒന്നല്ല. എല്ലാ കാലഘട്ടങ്ങളിലും അതുണ്ടായിരുന്നു. സിനിമയിൽ മാത്രമല്ല എല്ലാ മേഖലകളിലും ഈ ന്യൂജനറേഷൻ സംഭവിച്ചു കൊണ്ടേയിരിക്കും. ഇപ്പോൾ അത് ന്യൂ ജനറേഷൻ എന്നപേരിലാണ് അറിയപ്പെടുന്നതെങ്കിൽ അടുത്ത ഘട്ടങ്ങളിൽ മറ്റൊരു പേരിലായിരിക്കാം അത് അറിയപ്പെടുക.
80 - 90 കാലഘട്ടങ്ങളിൽ കെ.ജി ജോർജ്, പത്മരാജൻ, ഭരതൻ, ഐ.വി ശശി,അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ തുടങ്ങിയ മഹാരഥൻമാരുടെ സിനിമകളും അതോടൊപ്പം സമാന്തര സിനിമകളും ലോക സിനിമകളും കൂടുതലായി സൃഷ്ടിക്കപ്പെട്ടത് ഈ കാലഘട്ടങ്ങളിലാണ്.ആ കാലഘട്ടങ്ങളിലെ ഓരോ സിനിമകളും ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്, അന്നത്തെ സിനികളോട് ഒരുപാട് ഇഷ്ടം തോന്നിയിട്ടുണ്ട്. അന്ന് കണ്ട സിനിമകൾ ഒന്നും മറക്കാൻ കഴിയില്ല, അവയൊക്കെ പിന്നീടുള്ള സിനിമാ ജീവിതത്തിൽ ഒരുപാട് പ്രചോദനം നൽകിയിട്ടുമുണ്ട്.
സിനിമയിൽ റീ ടേക്ക് ഉണ്ടെങ്കിലും ജീവിതത്തിൽ റീ ടേക്ക് ഇല്ല എന്ന ചിന്താഗതിക്കാരനാണ് ഞാൻ. നിരീക്ഷിക്കുക, പ്രായോഗിക ബോധം കൊണ്ട് കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക, നന്നായി സിനിമകൾ കാണുക, നന്നായി വായിക്കുക, സത്യസന്ധമായി കാര്യങ്ങളിൽ ഇടപെടുക, പാഷൻ ഉണ്ടാവുക. ഇതൊക്കെയാണ് അടിസ്ഥാനപരമായി വേണ്ട ഗുണങ്ങൾ- ദിലീഷ് നായർ പറയുന്നു.
സോൾട്ട് ആന്റ് പെപ്പർ എന്ന ചിത്രത്തിന്റെ സഹ എഴുത്തുകാരനായിട്ടാണ് ദിലീഷ് നായർ എന്ന വ്യക്തി സിനിമ ലോകത്തേക്ക് എത്തുന്നത്. പിന്നീട് ടമാർ പടാർ എന്ന ചിത്രത്തിലൂടെ സംവിധായകനായി.