അറിഞ്ഞും അറിയാത്തതുമായ പ്രപഞ്ച ശക്തികളുടെ സഹായവും അനുഗ്രഹവും ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ സാധ്യമാകുകയില്ലായിരുന്നു
അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലെ തന്റെ കഥാപാത്രമായ കുഞ്ഞാലി മരയ്ക്കാറിനെ കുറിച്ചാണ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ബ്ലോഗ്. അറിഞ്ഞും അറിയാത്തതുമായ പ്രപഞ്ച ശക്തികളുടെ സഹായവും അനുഗ്രഹവും ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ സാധ്യമാകുകയില്ലായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
സിനിമയുടെ ചിത്രീകരണ വേളയില്‍ തിരക്കഥാകൃത്ത് ടി.ദാമോദരന്‍ മാസ്റ്ററാണ് കുഞ്ഞാലി മരയ്ക്കാറിനെ കുറിച്ച് പറയുന്നത്. പോര്‍ച്ചുഗലിലെ ഒരു പള്ളിയില്‍ എത്തിയപ്പോള്‍ കൊള്ളയടിക്കപ്പെട്ട തന്റെ നാടിനെ കുറിച്ച് ഓര്‍ത്ത് തന്റെ തല താഴ്ന്നു പോയെന്നും എന്നാല്‍ പോര്‍ച്ചു ഗീസുകാരോട് സ്വന്തം ജീവന് പണം വെച്ച് പൊരുതിയ കുഞ്ഞാലി മരയ്ക്കാരിനെ ഓര്‍ത്തപ്പോള്‍ താഴ്ന്നു പോയ തന്റെ ശിരസ്സ് അപ്പോള്‍ തന്നെ ഉയര്‍ന്നു വെന്നും അദ്ദേഹം ബ്ലോഗില്‍ പറയുന്നു.