എല്ലാ സീറ്റിലും 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടുമെന്നും സെന്‍കുമാര്‍ പറഞ്ഞു.
കേരളത്തില്‍ ആകെയുള്ള 20 ലോക്സഭ സീറ്റും ഇത്തവണ ബിജെപി സഖ്യം ജയിക്കുമെന്ന് മുന്‍ ഡിജിപിയും സംഘപരിവാര്‍ സഹയാത്രികനുമായ ടിപി സെന്‍കുമാര്‍. കോണ്‍ഗ്രസ് – മാര്‍ക്സിസ്റ്റ് വിരുദ്ധമായ കോമ ഇനി കേരളത്തില്‍ വിലപ്പോകില്ല. ബിജെപിയുടെ ആറ്റിങ്ങല്‍ മണ്ഡലം കണ്‍വെന്‍ഷനില്‍ പ്രസംഗിക്കവേ സെന്‍കുമാര്‍ പറഞ്ഞു. എല്ലാ സീറ്റിലും 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടുമെന്നും സെന്‍കുമാര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് കുമ്മനത്തെ ജയിപ്പിക്കാന്‍ ബിജെപിക്ക് ഒരു അഡ്ജസ്റ്റ്മെന്റും നടത്തേണ്ട കാര്യമില്ല. ജനങ്ങള്‍ക്ക് വിവരം വച്ചിട്ടുണ്ട്. ബിജെപിയെ തമ്മിലടിപ്പിച്ച് തോല്‍പ്പിക്കാം എന്ന് ആരും കരുതണ്ട. ഓരോ ബൂത്തിലും മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വോട്ടര്‍മാരോട് ബിജെപി പ്രവര്‍ത്തകര്‍ പറയണം. പല കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ കോപ്പിയടിക്കുകയാണ് എന്നും ടിപി സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു.
എവിടെ സിപിഎം ഓഫീസുകളുണ്ടോ അവിടെയെല്ലാം പീഡനമുണ്ടെന്നും തീവ്രത അളക്കാനുള്ള കമ്മിറ്റികളുണ്ടെന്നും ഇതാണ് അവരുടെ സ്ത്രീ ശാക്തീകരണമെന്നും സെന്‍കുമാര്‍ പരിഹസിച്ചു.