കഴിഞ്ഞ സീസണില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഡല്‍ഹി മികച്ച ടീമാണ്. യുവ നിതയാണ് ഡല്‍ഹിയുടെ ശക്തി.
പന്ത്രണ്ടാം ഐപിഎല്‍ സീസണിന്റെ തുടക്കത്തിലെ ബോള്‍ ഓഫ് ദി ഐപിഎല്‍ നെ കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകന് സൗരവ് ഗാംഗുലി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ നടന്ന മത്സരത്തില്‍ റബാഡയുടെ യോര്‍ക്കറാണ് ഗാംഗുലിയെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൂപ്പര്‍ ഓവറില്‍ പത്ത് റണ്‍സ് പ്രതിരോധിച്ച് ഡല്‍ഹിക്ക് ജയം നേടിക്കൊടുത്തതും റബാഡയുടെ ഓവറിലൂടെയായിരുന്നു. ആന്ദ്രെ റസലിനെതിരെയായിരുന്നു റബാഡയുടെ സൂപ്പര്‍ ഡെലിവറി. ഈ ബോള്‍ തന്നെയാകും ഈ സീസണില്‍ ബോള്‍ ഓഫ് ദി ഐപിഎല്‍ ആകാന്‍ സാധ്യതയെന്നും ഗാംഗുലി പറഞ്ഞു. ജീവിതത്തിലെ ഏറ്റവും മികച്ച ഫോമില്‍ നില്ക്കുന്ന റസലിന് നേര്‍ക്ക് അത്തരമൊരു ഡെലിവറി വരിക എന്നാല്‍ അവിശ്വസനീയമാണ്.
കഴിഞ്ഞ സീസണില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഡല്‍ഹി മികച്ച ടീമാണ്. യുവ നിതയാണ് ഡല്‍ഹിയുടെ ശക്തി. അതുകൊണ്ട് തന്നെ ജയങ്ങളാണ് ഡല്‍ഹി പ്രതീക്ഷിക്കുന്നത്. ഇനിയും സീസണില്‍ മുന്നോട്ടു പോകുവാന്‍ ഒരുപാടുണ്ട് എങ്കിലും, ഈ ജയം വെറും ജയം അല്ലെന്നും ഗാംഗുലി പറഞ്ഞു. ഒരു റണ്‍സിന് സെഞ്ചുറി നഷ്ടമായ പൃഥ്വിയേയും ഗാംഗുലി ആശ്വസിപ്പിക്കുന്നുണ്ട്. ഐപിഎല്ലില്‍ ഇനി ഒരുപാട് സെഞ്ചുറികള്‍ പൃഥ്വിയെ തേടിയെത്തുമെന്നാണ് ഗാംഗുലി പറയുന്നത്.