ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ സിറ്റിംഗ് സീറ്റായ അമേഠിക്ക് പുറമെ കേരളത്തില്‍ വയനാട്ടിലും മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം രാജ്യമൊട്ടാകെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി തന്റെ സിറ്റിംഗ് സീറ്റായ അമേഠിയിലും വയനാട്ടിലും തോല്‍ക്കുമെന്ന് ബിജെപി നേതാവും രാഹുലിന്റെ പിതൃസഹോദരന്റെ ഭാര്യയുമായ മേനക ഗാന്ധി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് മേനകയുടെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തത്. അമേഠിയില്‍ തോല്‍ക്കുമെന്ന് ഭയന്നിട്ടാണോ രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കുന്നതെന്ന ചോദ്യത്തിന് മറുപടിയായാണ് അവര്‍ ഇങ്ങനെ പ്രതികരിച്ചത്.
‘അദ്ദേഹത്തിന് രാജ്യത്ത് എവിടെ വേണമെങ്കിലും മത്സരിക്കാം. അങ്ങനെ മത്സരിക്കുന്നത് ഭയം കൊണ്ടാണെന്ന് ഞാനെങ്ങനെ പറയും. എനിക്കറിയാവുന്നത് ഇത്ര മാത്രമാണ്. രണ്ട് സീറ്റുകളിലും ഞങ്ങള്‍ വിജയിക്കും,’ മനേക പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ സിറ്റിംഗ് സീറ്റായ അമേഠിക്ക് പുറമെ കേരളത്തില്‍ വയനാട്ടിലും മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം രാജ്യമൊട്ടാകെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ബിജെപിക്കെതിരെയല്ല, ഇടതുമുന്നണിക്കെതിരായണെന്ന ആരോപണമാണ് ശക്തമായിരിക്കുന്നത്.
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ വയനാട്ടിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ മാറ്റാനും തീരുമാനമായിട്ടുണ്ട്. തൃശൂര്‍ സീറ്റില്‍ മത്സരിക്കാനിരുന്ന ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ രാഹുലിനെതിരെ മത്സരിക്കുന്നത് സ്മൃതി ഇറാനിയാണ്. ഈ രണ്ട് സീറ്റിലും രാഹുല്‍ പരാജയപ്പെടുമെന്നാണ് മേനകയുടെ വാദം.