UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കലാഭവന്‍ മണിയുടെ മരണം: സ്വാഭാവിക മരണ സാധ്യത കുറവെന്ന് മെഡിക്കല്‍ സംഘം

അഴിമുഖം പ്രതിനിധി

സിനിമ താരം കലാഭവന്‍ മണിയുടെ ശരീരത്തില്‍ മരണകാരണമാകാവുന്ന അളവില്‍ മെഥനോള്‍ കണ്ടെത്തി. മണിയുടെ മരണം സ്വാഭാവികം ആകാനുള്ള സാധ്യത തള്ളിക്കളയുന്ന കണ്ടെത്തലാണ് മെഡിക്കല്‍ സംഘം നടത്തിയിരിക്കുന്നത്. കേന്ദ്ര ലാബില്‍ നടന്ന പരിശോധനയില്‍ 45 മില്ലിഗ്രാം മെഥനോളാണ് മണിയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത്. കാക്കനാട്ടെ ലാബിലെ പരിശോധനയില്‍ കണ്ടെത്തിയതിന്റെ ഇരട്ടിയിലധികമാണ് ഈ അളവ്.

കരള്‍ രോഗമുണ്ടായിരുന്ന മണി ബിയര്‍ കഴിച്ചപ്പോള്‍ ശരീരത്തിലെത്തിയതാകാം മെഥനോള്‍ എന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. എന്നാലിത് മരണ കാരണമാകുന്ന അളവിലല്ലെന്ന നിലപാടിലായിരുന്നു പൊലീസ്. ബിയര്‍ കഴിച്ചാല്‍ ഉള്ളിലെത്താവുന്നതിനേക്കാള്‍ കൂടിയ അളവിലെ മെഥനോളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍