UPDATES

വാര്‍ത്തകള്‍

രാഹുലിനൊപ്പം പത്രിക സമര്‍പ്പിക്കാന്‍ പ്രിയങ്കയും വയനാട്ടിലെത്തും, ഇരുവരും റോഡ് ഷോ നടത്തും

നാളെ രാത്രി കോഴിക്കോട്ടെത്തുന്ന രാഹുല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കലിന്റെ അവസാന ദിവസമായ ഏപ്രില്‍ നാലിന് രാവിലെ കല്‍പ്പറ്റ കളക്ടറേറ്റിലെത്തി പത്രിക സമര്‍പ്പിക്കും.

വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കൊപ്പം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തും. നാളെ രാത്രി കോഴിക്കോട്ടെത്തുന്ന രാഹുല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കലിന്റെ അവസാന ദിവസമായ ഏപ്രില്‍ നാലിന് രാവിലെ കല്‍പ്പറ്റ കളക്ടറേറ്റിലെത്തി പത്രിക സമര്‍പ്പിക്കും. ഇതിന് ശേഷം മണ്ഡലത്തില്‍ ഇരുവരും റോഡ് ഷോ നടത്തും.

സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇവരുടെ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ രാഹുലിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കല്‍ ചടങ്ങിനെത്തും. അതേസമയം ആരോഗ്യം പ്രശ്‌നങ്ങളുള്ളതിനാല്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ചടങ്ങിനെത്തില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍