കമ്മീഷൻ ആയി 5 കോടി രൂപ രാഘവന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ഡൽഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏൽപ്പിക്കണം എന്നും പണം കാഷായി മതി എന്നും രാഘവൻ പറയുന്നുണ്ട്.
കോഴിക്കോട്ടെ സിറ്റിംഗ് എംപിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എംകെ രാഘവനെ കുടുക്കി ടിവി 9ന്റെ ഒളിക്യാമറ ഓപ്പറേഷന്. കോഴിക്കോട് നഗരത്തിൽ 15 ഏക്കർ സ്ഥലം എടുക്കാൻ എംപി ഇടനിലക്കാരനായി നിൽക്കണം എന്ന് ആവശ്യപ്പെട്ടാണ് ടിവി 9 ഭാരതവർഷ ചാനൽ സംഘം എംപിയെ കാണുന്നത്. ഇതിന്റെ കമ്മീഷൻ ആയി 5 കോടി രൂപ രാഘവന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ഡൽഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏൽപ്പിക്കണം എന്നും പണം കാഷായി മതി എന്നും രാഘവൻ പറയുന്നുണ്ട്.
തന്റെ കഴിഞ്ഞ തിരഞ്ഞെടുപ്പ് മത്സരത്തിന് 20 കോടി രൂപയാണ് തനിക്ക് ചിലവായതെന്നും പ്രവർത്തകർക്ക് മദ്യമുൾപ്പെടെ നൽകാനുള്ള വൻ ചിലവുകൾ ഉണ്ടെന്നും രാഘവൻ പറയുന്നു. (53 ലക്ഷം രൂപയാണ് രാഘവൻ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ തിരഞ്ഞെടുപ്പ് ചെലവ്) ഇതിൽ രണ്ട് കോടി രൂപ കോൺഗ്രസ് നേതൃത്വം പണമായി എത്തിച്ചു തന്നു എന്നും ബാക്കി താൻ സംഘടിപ്പിച്ചു എന്നും രാഘവൻ പറയുന്നുണ്ട്.
टीवी 9 भारतवर्ष के स्टिंग ऑपरेशन में कैद हुए कोझिकोड से कांग्रेस के सांसद एमके राघवन, चुनाव के दौरान गाड़ी और शराब पर रोज लाखों फूंकने का किया दावा. #OperationBharatvarsh pic.twitter.com/cXwqww8OkQ
— TV9 भारतवर्ष (@TV9Bharatvarsh) April 3, 2019