താങ്കള്‍ നടത്തിയിരിക്കുന്നത് മാതൃകാപെരുമാറ്റച്ചട്ട ലംഘനമാണെന്നും ഇതിലുള്ള അതൃപ്തി വ്യക്തമാക്കുന്നതായും തിരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നു.
കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച മിനിമം വരുമാനം പദ്ധതിയെ (ന്യായ്) വിമര്‍ശിച്ച നീതി ആയോഗ് ചെയര്മാന് രാജീവ് കുമാറിന്റെ നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. ഇക്കാര്യത്തില്‍ നീതി ആയോഗ് ചെയര്‍മാന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് രാജീവ് കുമാറിന് നല്കിയ കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പവിത്രതയും വിശ്വാസ്യതയും ഉറപ്പ് വരുത്തുന്നതിനായി എല്ലാ ഉദ്യോഗസ്ഥരും പെരുമാറ്റച്ചട്ടം പാലിക്കണം. താങ്കള്‍ നടത്തിയിരിക്കുന്നത് മാതൃകാപെരുമാറ്റച്ചട്ട ലംഘനമാണെന്നും ഇതിലുള്ള അതൃപ്തി വ്യക്തമാക്കുന്നതായും ഇനി ഇത് ആവര്‍ത്തിക്കരുതെന്നും നീതി ആയോഗ് ചെയര്മാന് നല്കിയ കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി നരേന്ദ്ര എന്‍ ബട്ടോലിയയാണ് കത്ത് നല്‍കിയിരിക്കുന്നത്.