അഴിമുഖം പ്രതിനിധി
ജിഷ വധക്കേസില്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ജിഷയെ പ്രതി കൊലപ്പെടുത്താന്‍ കാരണം ഇംഗിതത്തിന് വഴങ്ങാത്തതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വൈകിട്ട് അഞ്ചുമണിക്കായിരുന്നു കൊലപാതകം നടത്തിയത്. പ്രതി കുറ്റസമ്മതം നടത്തിയതായും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അമ്മയെ കാത്ത് വീടിനു മുന്‍വശത്തിരുന്ന ജിഷയെ ലൈംഗികമായി ആക്രമിക്കണം എന്നു കരുതിത്തന്നെയാണ് അമീറുള്‍ ഇസ്ലാം എത്തിയത്. കത്തി കൈവശം വച്ചു തന്നെയാണ് ഇയാള്‍ സ്ഥലത്തെത്തിയത്.
വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി ജിഷയെ കടന്നു പിടിച്ചുവെന്നും തന്റെ ഇംഗിതത്തിന് കീഴ്പ്പെടാന്‍ വിസമ്മതിച്ചതോടെ ബലം പ്രയോഗിക്കുകയായിരുന്നു എന്നും തറയില്‍ വീഴിച്ച് ബലാത്കാരമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ജിഷ എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോളുണ്ടായ വിദ്വേഷം മൂലമാണ് ജനനേന്ദ്രിയത്തില്‍ കത്തികയറ്റിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതിയെ അന്യസംസ്ഥാനത്ത് കൊണ്ടുപോയി തെളിവെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പരമാര്‍ശമുണ്ട്.