UPDATES

സയന്‍സ്/ടെക്നോളജി

ഇതാണ് തമോഗർത്തം; ആദ്യചിത്രം പുറത്തുവിട്ട് ശാസ്ത്രജ്ഞർ: വീഡിയോ

സൂര്യനെക്കാൾ 6.5 ബില്യൺ മടങ്ങ് പിണ്ഡം ഈ തമോഗർത്തത്തിനുണ്ട്.

500 മില്യൺ ട്രില്യൺ കിലോമീറ്ററുകൾക്കകലെയുള്ള തമോഗർത്തത്തിന്റെ ചിത്രം ശാസ്ത്രജ്ഞർ പകർത്തി. ഭൂമിയിൽ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച എട്ട് ടെലസ്കോപ്പുകളുടെ സഹായത്തോടെയാണ് ഈ ചരിത്രസംരംഭം വിജയിപ്പിച്ചെടുത്തത്. ഈ ശാസ്ത്രമുന്നേറ്റത്തിന്റെ വിശദാംശങ്ങൾ ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എം87 എന്നു പേരായ ഗാലക്സിയിൽ സ്ഥിതി ചെയ്യുന്നതാണ് ഇപ്പോൾ ചിത്രത്തിലാക്കപ്പെട്ട തമോഗർത്തമെന്ന് നെതർലാൻഡ്സിലെ റാഡ്ബൗഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഹെയ്നോ ഫാൽക്ക് പറഞ്ഞു. ‘നമ്മുടെ സൗരയൂഥത്തെക്കാൾ വലിപ്പമുള്ള ഒന്നാണ് ഈ തമോഗർത്തം’ -ഫാൽക്ക് വിശദീകരിച്ചു.

സൂര്യനെക്കാൾ 6.5 ബില്യൺ മടങ്ങ് പിണ്ഡം ഈ തമോഗർത്തത്തിനുണ്ട്. പ്രപഞ്ചത്തിൽ ഇന്ന് കണ്ടെത്തപ്പെട്ടിട്ടുള്ള തമോഗർത്തങ്ങളിൽ ഏറ്റവും വലുതാണിത്.

വളരെ ഉയര്‍ന്ന മാസുള്ള നക്ഷത്രങ്ങളാണ് തമോഗര്‍ത്തങ്ങള്‍ അഥവാ ബ്ലാക്ക്ഹോളുകളായി മാറുക. പ്രകാശത്തിനുപോലും പുറത്തുപോകാന്‍ കഴിയാത്തത്ര ഗുരുത്വാകര്‍ഷണമാണ് ബ്ലാക് ഹോളുകളുടെ പ്രത്യേക. അതുകൊണ്ടുതന്നെ ബ്ലാക്ക്ഹോളിനെ കാണുക എന്നത് സാധ്യമായ കാര്യമല്ല. പ്രകാശം ഇല്ലാത്ത ഒന്നിനെ എങ്ങനെ കാണാന്‍!

ബ്ലാക്ക്ഹോളില്‍നിന്നും ഒരു നിശ്ചിത അകലത്തിനുള്ളില്‍ എത്തുന്ന എല്ലാ വസ്തുക്കളെയും തരംഗങ്ങളെയും ബ്ലാക്ക്ഹോള്‍ തനിക്കുള്ളിലേക്കു വലിച്ചു ചേര്‍ക്കും. എന്നാല്‍ ഈ പരിധിക്ക് പുറത്തുള്ളവയ്ക്ക് രക്ഷപ്പെടാം. ഇവന്റ് ഹൊറൈസന്‍ എന്നാണ് ഈ പരിധിയെ വിളിക്കുക. ഈ പരിധിക്കു പുറത്തു നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള പ്രകാശത്തെയാവും ഇവന്റ് ഹൊറൈസന്‍സ് ടെലിസ്കോപ്പ് നിരീക്ഷിച്ച് ചിത്രീകരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഒരു ബ്ലാക്ക്ഹോളിനെയല്ല, മറിച്ച് ബ്ലാക്ക്ഹോളിന്റെ ഇവന്റ് ഹൊറൈസനിനെയാണ് ഈ ടെലിസ്കോപ്പ് നിരീക്ഷിക്കുന്നത് എന്നു ചുരുക്കം!

ഭൂമിയുടെ വലിപ്പമുള്ള ഇവന്റ് ഹൊറൈസന്‍സ് ടെലിസ്കോപ്പ് പുറത്തുവിടുന്ന ആദ്യ ചിത്രം കാത്ത് ശാസ്ത്രലോകം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍