സ്കൂളിലേക്കുള്ള അവളുടെ യാത്ര എന്നില്‍ ഭാവിയേക്കുറിച്ചുള്ള പ്രതീക്ഷകള്‍ നിറച്ചു’ എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്
പത്താം ക്ലാസ്സ് പരീക്ഷയ്ക്കു കുതിരപ്പുറത്തേന്തി പോയ കൊച്ചു മിടുക്കി സോഷ്യല്‍ മീഡിയയില്‍ താരമായിരുന്നു. നിരവധി ആളുകളാണ് കൃഷ്ണ എന്ന ആ കൊച്ചുമിടുക്കിയെ അഭിനന്ദിച്ചും പ്രോത്സാഹിപ്പിച്ചും രംഗത്തെത്തിയത്. നിമിഷങ്ങള്‍ക്കുള്ളിലാണ് കൃഷ്ണയുടെ കുതിര സവാരി ലോകമെമ്പാടും വ്യാപിച്ചത്. അക്കൂട്ടത്തില്‍ അഭിനന്ദനം അറിയിച്ചു എത്തിയിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.
കൃഷ്ണയുടെയും അവളുടെ കുതിരയായ റാണയുടെയും ചിത്രങ്ങളും അദ്ദേഹം ആവശ്യപ്പെട്ടു കൊണ്ടു കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.’ തൃശൂരിലുള്ള ആര്‍ക്കെങ്കിലും ഈ മിടുക്കിയെ അറിയാമോ? അവളുടെയും കുതിരയുടെയും ഒരു ചിത്രം വേണം.എന്റെ സ്ക്രീന്‍ സേവര്‍ ആക്കാന്‍. അവള് എന്റെ ഹീറോയാണ്. സ്കൂളിലേക്കുള്ള അവളുടെ യാത്ര എന്നില്‍ ഭാവിയേക്കുറിച്ചുള്ള പ്രതീക്ഷകള്‍ നിറച്ചു’ എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.
Does anyone in Thrissur know this girl? I want a picture of her and her horse as my screen saver. She’s my hero..The sight of her charging to school filled me with optimism for the future… https://t.co/6HfnYAHHfu
— anand mahindra (@anandmahindra) April 7, 2019
എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ കൂടി കൃഷ്ണയെ അഭിനന്ദിക്കുക മാത്രമല്ല ആനന്ദ് മഹീന്ദ്ര ചെയ്തത്. നേരില്‍ പോയി കാണുകയും സമ്മാനം നല്‍കുകയും ഒപ്പം നിന്നു ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. ലോകം മുഴുവന്‍ കാണേണ്ട ദൃശ്യങ്ങളാണിത്’ എന്നായിരുന്നു കൃഷ്ണയുടെ കുതിരസവാരിയുടെ വീഡിയോ പങ്കു വെച്ചു അദ്ദേഹം പറഞ്ഞത്. മാള പുത്തന്‍വേലിക്കര മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരി അജയ് കാലിന്ദയുടെ മകളാണു കൃഷ്ണ. പത്താം ക്ലാസ് പരീക്ഷക്ക് സ്കൂളില്‍ കുതിരപ്പുറത്തു പോകുന്ന കൃഷ്ണയുടെ വീഡിയോയാണ് വൈറലായത്. സ്കൂളിലേക്കു മാത്രമല്ല കടയിലും കൃഷ്ണ കുതിരപ്പുറത്താണ് പോകാറുള്ളത്.
Brilliant! Girls’ education is galloping ahead…A clip that deserves to go viral globally. This, too, is #IncredibleIndia https://t.co/y1A9wStf7X
— anand mahindra (@anandmahindra) April 7, 2019
Read More : കുതിരപ്പുറത്ത് പരീക്ഷയ്ക്കു പോയിരുന്ന പത്താം ക്ലാസുകാരി / വീഡിയോ
“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”