കത്ത് ആരാണ് എഴുതിയത് എന്നറിയില്ല, താൻ ഇതിന്റെ ഭാഗമായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൈന്യത്തെ രാഷ്ട്രീയതാല്പര്യങ്ങള്ക്ക് ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മുന്‍ സൈനിക മേധാവികള്‍ രാഷ്ട്രപതിയ്ക്ക് അയച്ചെന്ന് പറയുന്ന കത്തിൽ ഒപ്പുവച്ചിട്ടില്ലെന്ന് മുൻ സൈനിക മേധാവിമാർ. എട്ട് മുന്‍ സൈനിക മേധാവികള്‍ ഉള്‍പ്പെടെയുള്ള നൂറ്റമ്പതിലധികം മുന്‍ സൈനിക ഉദ്യോഗസ്ഥരാണ് രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കത്തിനെകുറിച്ച അറിയില്ലെന്നാണ് മുൻ സൈനിക മേധാവി രംഗത്തെത്തിയത്.
ജനറൽ എസ് എഫ് റോഡ്രിഗസ് കത്തിൽ ഒപ്പുവച്ചിട്ടില്ലെന്ന് പ്രതികരിച്ചത്. കത്ത് ആരാണ് എഴുതിയത് എന്നറിയില്ല, താൻ ഇതിന്റെ ഭാഗമായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കത്തിൽ ഒപ്പുവച്ചിട്ടില്ലെന്ന് മുൻ വ്യോമസേന മേധാവി എൻ സി സൂരിയും രംഗത്തെത്തി. എന്നാൽ കത്ത് സ്ഥിരീകരിച്ച് മുൻ നാവിക സേന മേധാവി അഡ്മിറൽ സുരീഷ് മേത്ത രംഗത്തെത്തി. കത്തിൽ ഒപ്പുവച്ചതായും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
രാഷ്ട്രീയ അജണ്ടകള്‍ക്കായി പട്ടാളത്തെ ഉപയോഗിക്കുന്നത് തടയണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ട് മൂന്ന് മുന്‍ കരസേന മേധാവികളും നാല് മുന്‍ നാവിക സേന മേധാവികളും ഉള്‍പ്പെടെ ഒപ്പുവച്ച കത്തായിരുന്നു പുറത്ത് വന്നത്. രാഷ്ട്രീയേതരവും മതേതരവുമായ സ്വാഭാവമാണ് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യേകത. സൈന്യത്തോടുള്ള വിശ്വാസം ഊട്ടിഉറപ്പിക്കുന്ന ഘടകങ്ങളില്‍ പ്രധാനമാണിതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ ജനാധിപത്യ തത്വങ്ങളോട് സൈന്യത്തിന് വിധേയത്വമുണ്ട്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും ഐക്യം സംരക്ഷിക്കുന്നതിനും സൈന്യം വഹിക്കുന്ന പങ്ക് എക്കാലവും പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ളതാണ്.എന്നാല്‍ സൈനിക നേട്ടങ്ങളെ ചില പാര്‍ട്ടികള്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് ഇതുവരെ പുലര്‍ത്തിപ്പോന്ന മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും സൈനിക ഉദ്യോഗസ്ഥര്‍ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.