കുടുംബവാഴ്ചയുടെ പേരില്‍ നാടിനെ കുളം തോണ്ടിയവര്‍ക്കോ? നമ്മളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഒത്തൊരുമിച്ച് പോരാടുമ്പോള്‍ നമ്മളെ അടിച്ചു ഓടിച്ചവര്‍ക്കോ?
കുനിഞ്ഞ് വണങ്ങാതെ നിവര്‍ന്ന് നിന്ന് വോട്ടു ചെയ്യു. നിങ്ങള്‍ വിജയിക്കുന്ന ദിവസം, തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമാവാൻ ആവശ്യപ്പെുന്ന മക്കൾ നീതി മയ്യം നേതാവും സൂപ്പർതാരവുമായ കമൽഹാസൻ പുറത്തിറക്കിയ വീഡിയോ ശ്രദ്ധേയമാവുന്നു. നിങ്ങൾ വോട്ട് ചെയ്യാൻ തീരുമാനിച്ച് കഴിഞ്ഞോ എന്ന് ചോദ്യത്തോടെ ആരംഭിക്കുന്ന വീഡിയോയാണ്കമൽ ഹാസൻ ജനങ്ങൾക്ക് മുന്നിൽ വയ്ക്കുന്നത്.
അർക്ക് വോട്ട് ചെയ്യുക എന്നതിന് നിരവധി ചോദ്യങ്ങളും അദ്ദേഹം ഉന്നയിക്കന്നുണ്ട്. കോര്‍പ്പറേറ്റുകളുടെ കൈക്കൂലിക്കായി നമ്മുടെ ജനങ്ങളെ വെടിവെച്ചു കൊന്ന വൃത്തികെട്ട രാഷ്ട്രീയക്കാര്‍ക്കോ? കുടുംബവാഴ്ചയുടെ പേരില്‍ നാടിനെ കുളം തോണ്ടിയവര്‍ക്കോ? അവകാശങ്ങള്‍ക്ക് വേണ്ടി ഒത്തൊരുമിച്ച് പോരാടുമ്പോള്‍ നമ്മളെ അടിച്ചു ഓടിച്ചവര്‍ക്കോ? അദ്ദേഹം ചോദിക്കുന്നു.
‘തീരുമാനിച്ചു കഴിഞ്ഞോ? നിങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്യാന്‍ പോകുന്നത്? കുടുംബവാഴ്ചയുടെ പേരില്‍ നാടിനെ കുളം തോണ്ടിയവര്‍ക്കോ? നമ്മളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഒത്തൊരുമിച്ച് പോരാടുമ്പോള്‍ നമ്മളെ അടിച്ചു ഓടിച്ചവര്‍ക്കോ? കാര്‍ഷിക മേഖലയെ താറുമാറാക്കി ജനങ്ങളെ വഴിയാധാരമാക്കിയവര്‍ക്കോ? കോര്‍പ്പറേറ്റുകളുടെ കൈക്കൂലിക്കായി നമ്മുടെ ജനങ്ങളെ വെടിവെച്ചു കൊന്ന വൃത്തികെട്ട രാഷ്ട്രീയക്കാര്‍ക്കോ? ആര്‍ക്കാണ് നിങ്ങള്‍ വോട്ട് ചെയ്യുന്നത്.
നീ എന്താടാ പറയുന്നത് എന്റെ അച്ഛനും അമ്മയും പറയുന്നവര്‍ക്കേ ഞങ്ങള്‍ വോട്ടു ചെയ്യൂ എന്നാണോ. അത് ശരിയാണ്. അച്ഛനും അമ്മയും പറയുന്നത് കേള്‍ക്കണം. പക്ഷേ ഏത് അച്ഛനും അമ്മയും പറയുന്നത് കേള്‍ക്കണമെന്ന് ഞാന്‍ പറഞ്ഞുതരാം, നീറ്റിന്റെ പേരില്‍ എല്ലാ ഭരണകൂടങ്ങളും ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ കൊന്നില്ലേ. ആ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത് കേള്‍ക്കാം. അവര്‍ പറഞ്ഞു തരും നിങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യരുതെന്ന്. യോഗ്യതയില്ലാത്തവര്‍ നാട് ഭരിക്കുന്ന ഈ നാട്ടില്‍ അത് ചോദ്യം ചെയ്യുന്ന നിങ്ങളില്‍ ഒരുത്തനായി ചോദിക്കുകയാണ്. ഏപ്രില്‍ 18 ന് നിങ്ങള്‍ ആര്‍ക്കാണ് വോട്ടു ചെയ്യുന്നത്. കുനിഞ്ഞ് വണങ്ങാതെ നിവര്‍ന്ന് നിന്ന് വോട്ടു ചെയ്യു. നിങ്ങള്‍ വിജയിക്കുന്ന ദിവസം, ഞങ്ങളുടേയും.’ കമല്‍ ഹാസന് പറയുന്നു.