UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജമ്മു-കശ്മീരിലെ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവരില്‍ മലയാളിയും

അഴിമുഖം പ്രതിനിധി

ജമ്മു-കശ്മീരിലെ പാംപോറിൽ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവരില്‍ മലയാളിയും. സിആര്‍പിഎഫ് 161ആം ബറ്റാലിയനില്‍ സബ് ഇന്‍സ്പെക്ടറായ തിരുവനന്തപുരം സ്വദേശി ജയചന്ദ്രനാണ് ആക്രമണത്തിനിടെ കൊല്ലപ്പെട്ടത്. ജയചന്ദ്രന്റെത് അടക്കം എട്ടു പേരുടെ മൃതദേഹങ്ങൾ സൈനിക ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ശനിയാഴ്ച പുല്‍വാമ ജില്ലയിലെ പാംപോറിൽ  തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിൽ രണ്ട് സിആര്‍പിഎഫ് ഓഫിസര്‍മാരടക്കം എട്ട് ജവാന്മാര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരിക്കേറ്റവരുടെ നില ഗുരുതരമാണ്. സേന നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെടുകയും ചെയ്തു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍