1997 ല്‍ മാസ്റ്റേഴ്സ് ജയം സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം
വുഡ്സിന്റേതായിരുന്നു.
കരിയറില്‍ 15 തവണ മേജര്‍ ചാമ്പ്യനായി അമേരിക്കയുടെ ഗോള്‍ഫ് സൂപ്പര്‍ സ്റ്റാര്‍ ടൈഗര്‍ വുഡ്സ് പരിക്കിന് ശേഷം കരുത്തനായി തിരിച്ചു വരുകയാണ്. കഴിഞ്ഞ ദിവസം ജോര്‍ജിയയില്‍ അഞ്ചാമത് മാസ്റ്റര്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ 43 കാരനായ താരം 2005 ലാണ് ആദ്യ മാസ്റ്റര്‍ വിജയം സ്വന്തമാക്കിയത്. യുഎസ് പിജിഎ ചാമ്പ്യന്‍ഷിപ്പ്, യുഎസ് ഓപ്പണ്‍, ഓപ്പണ്‍ ചാമ്പ്യഷിപ്പ് എന്നിവയും താരത്തിന്റെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്.
2014 ല്‍ പുറം വേദനയെ തുടര്‍ന്ന് കരിയറില്‍ താരത്തിന്റേത് നിറം മങ്ങിയ പ്രകടനമായിരുന്നു. 2017 ല്‍ ശസ്ത്രക്രിയക്ക് ശേഷം അഞ്ച് വര്‍ഷത്തിനിടയില്‍ മികച്ച തിരിച്ചു വരവാണ് ഈ ജയത്തോടെ വുഡ്സ് നടത്തിയത്. അമേരിക്കയുടെ
തന്നെ ജാക്ക് സിക്കോളസാണ് ഈ നേട്ടത്തിലെത്തിയ മറ്റൊരു താരം.
കഴിഞ്ഞ വര്‍ഷം തനിക്ക് ഭാഗ്യം കൊണ്ടു വര്‍ഷമായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ പരിക്കു കാരണം വലിയ വെല്ലുവിളികളാണ് താന്‍ നേരിട്ടത്. 22 വര്‍ഷങ്ങള്‍ക്കു ക്കിടയിലുള്ള വലിയ ജയം. ഇപ്പോള്‍ താന്‍ ഏറെ സന്തോഷവാനാണെന്നും ടൈഗര്‍ വുഡ്സ് പറഞ്ഞു. പരിക്കിന്റെ സമയങ്ങളില്‍ പുറത്തിറങ്ങി നടക്കാനോ കഴിഞ്ഞിരുന്നില്ല. കുറെ നേരം കിടക്കുന്നതിനോ ഇരിക്കുന്നതിനോ കഴിയാതിരുന്ന തനിക്ക് ഈ നേട്ടം യാഥാര്ഥ്യമോയെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും ടൈഗര്‍ വുഡ്സ് പ്രതികരിച്ചു.
1997 ല്‍ മാസ്റ്റേഴ്സ് ജയം സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം
വുഡ്സിന്റേതായിരുന്നു. തന്റെ 21 ാം വയസിലായിരുന്നു താരം നേട്ടത്തിലെത്തിയത്. അതിന് ശേഷം നിരവധി ജയങ്ങള്‍ നേടി ലോക ഒന്നാം നമ്പര്‍ താരമായി മാറി. 14 തവണ മേജര്‍ ചാമ്പ്യനായ ശേഷം വുഡ്സ് 2015-16 സീസണ് പരിക്ക് കാരണം മത്സരങ്ങളില്‍ നിന്ന് വിട്ടു നിന്നിരുന്നു.