അബ്ദുള്‍സലാം കുഞ്ഞിയുടെ കയ്യില്‍ നിന്നും മാത്രം 24 കോടിയോളം രൂപ വിലമതിക്കുന്ന മരുന്നുകള്‍ പിടിച്ചെടുത്തു
രാജ്യാന്തര ലഹരി മരുന്ന് കടത്ത് കേസില്‍ മലയാളി അറസ്റ്റിലായി. പാകിസ്ഥാനില്‍ നിന്നും ഇന്ത്യ വഴി സൗദി അറേബ്യയിലേക്ക് മരുന്നുകള്‍ കടത്തുന്ന സംഘത്തില്‍പ്പെട്ട മലയാളി അബ്ദുള്‍സലാം കുഞ്ഞിയാണ് പിടിയിലായത്.
ഇയാള്‍ക്കൊപ്പം ആറ് ഇറാന്‍കാരും ഒരു അഫ്ഗാനിയും പിടിയിലായിട്ടുണ്ട്. ഈ സംഘത്തില്‍ നിന്നും 500 കോടി രൂപ വിലമതിക്കുന്ന 100 കിലോ ഹെറോയിനും ഡല്‍ഹിയില്‍ 5 കിലോ മെത്തും പിടിച്ചെടുത്തു. ഗുജറാത്ത് ഭീകരവിരുദ്ധ സേനയാണ് ലഹരി പിടിച്ചെടുത്തത്. പോര്‍ബന്തറില്‍ നിന്നാണ് 100 കിലോ ഹെറോയിന്‍ പിടിച്ചെടുത്തത്. അബ്ദുള്‍സലാം കുഞ്ഞിയുടെ കയ്യില്‍ നിന്നും മാത്രം 24 കോടിയോളം രൂപ വിലമതിക്കുന്ന മരുന്നുകള്‍ പിടിച്ചെടുത്തു. ഡല്‍ഹിയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.
ഇയാള്‍ മലയാളിയാണെന്ന വിവരം മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ എവിടെയാണ് എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഗുജറാത്തിലെ കച്ച് അതിര്‍ത്തി വഴി ഇന്ത്യയിലെത്തുകയും അവിടെ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും സൗദിയിലേക്കും മരുന്ന് എത്തിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. മലയാളികളെ ഉള്‍പ്പെടെ ഉപയോഗിച്ച് പോര്‍ബന്തര്‍ അതിര്‍ത്തി വഴി മരുന്ന് കടത്താറുണ്ടെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.