UPDATES

വീഡിയോ

‘എബിസിഡി’യുടെ തെലുങ്ക് റീമേയ്ക്ക് ട്രെയിലര്‍ കാണാം

തെലുങ്കിൽ അല്ലു സരീഷാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതേപേരിൽ തന്നെയാണ് ചിത്രം റിലീസിനെത്തുക.

ദുൽക്കർ സൽമാൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു എബിസിഡി (അമേരിക്കൻ-ബോൺ കൺഫ്യൂസ്ഡ് ദേസി).ചിത്രത്തിന്റെ തെലുങ്ക് പതുപ്പ് റിലീസിനൊരുങ്ങുകയാണ്. തെലുങ്കിൽ അല്ലു സരീഷാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതേപേരിൽ തന്നെയാണ് ചിത്രം റിലീസിനെത്തുക.

സഞ്ജീവ് റെഡ്‌ഡി സംവിധാനം ചെയ്യുന്ന ചിത്രം സുരേഷ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഡി. സുരേഷ് ബാബുവാണ് നിർമിക്കുന്നത്. രുഷ്കർ ദില്ലൻ നായികയാകുന്നു. നാഗ ബാബു, മാസ്റ്റർ ഭരത് എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം മെയ് 17ന് റിലീസ് ചെയ്യും. 2013–ലാണ് ദുൽക്കർ നായകനായി എത്തിയ എബിസിഡി റിലീസിനെത്തുന്നത്. ജേക്കബ് ഗ്രിഗറി, അപർണ ഗോപിനാഥ്, ടൊവിനോ തോമസ്, വിജയരാഘവൻ, ലാലു അലക്സ് തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് മർട്ടിൻ പ്രക്കാട്ടിലാണ്. ഷിബു തമീൻസായിരുന്നു നിർമാണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍