മലപ്പുറം വേങ്ങൂര്‍ സ്വദേശികളായ നജാദ്-ഇര്‍ഫാന ദമ്പതികളുടേതാണ് കുഞ്ഞ്
മറ്റൊരു ആംബുലന്‍സ് ദൗത്യത്തിന് കൂടി കൈകോര്‍ത്ത് കേരളം. പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയില്‍ നിന്നാണ് ഹൃദയസംബന്ധമായ അസുഖമുള്ള മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്. കുഞ്ഞിനെയും കൊണ്ടുള്ള ആംബുലന്‍സ് ശ്രീചിത്ര ആശുപത്രിയിലേക്ക് പുറപ്പെട്ടു.
മലപ്പുറം വേങ്ങൂര്‍ സ്വദേശികളായ നജാദ്-ഇര്‍ഫാന ദമ്പതികളുടേതാണ് കുഞ്ഞ്. അതീവ ഗുരുതരനിലയിലുള്ള കുഞ്ഞിനെ എത്രയും പെട്ടെന്ന് ലക്ഷ്യത്തിലെത്തിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് വേണ്ട സഹായങ്ങള്‍ അഭ്യര്‍ത്ഥിച്ചതായി അധികൃതര്‍ അറിയിച്ച്.
ആംബുലൻസ് നമ്പർ: KL02BD 8296
ആംബുലന്‍സ് പോകുന്ന വഴി:
പെരിന്തല്‍മണ്ണ-അങ്ങാടിപ്പുറം-വളാഞ്ചേരി-കുറ്റിപ്പുറം-എടപ്പാള്‍-ചങ്ങരംകുളം-പെരുമ്പിലാവ്-കുന്നംകുളം-അമല മിഷന്‍-ആമ്പല്ലൂര്‍-ചാലക്കുടി-അങ്കമാലി-ആലുവ-ഇടപ്പള്ളി-വൈറ്റില-ചേര്‍ത്തല-ആലപ്പുഴ-അമ്പലപ്പുഴ-ഹരിപ്പാട്-കായംകുളം-കരുനാഗപ്പള്ളി-കൊല്ലം ബൈപ്പാസ്-ചാത്തന്നൂര്‍-പാരിപ്പള്ളി-കല്ലമ്പലം-ആറ്റിങ്ങല്‍-മംഗലാപുരം-കഴക്കൂട്ടം-ശ്രീചിത്ര ആശുപത്രി.