മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് അസിന് എന്ന നടി. മലയാളത്തിന്റെ സ്വന്തം അസിന് ഇപ്പോള്‍ ഇറ്റലിയിലാണ്. ഭര്‍ത്താവ് രാഹുല്‍ ശര്‍മയുമൊത്ത് ഇറ്റലിയില്‍ ഒഴിവുകാലം ആസ്വദിക്കുകയാണ് ഇപ്പോള്‍ അസിന്. ഒഴിവുകാലം അസിനും ഭര്‍ത്താവും ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ അപ്പപ്പോള്‍ അസിന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നുമുണ്ട്. ഈ വര്‍ഷം ജനുവരി 19-നാണ് മൈക്രോമാക്സ് ഉടമയായ രാകേഷ് ശര്‍മയുമായി അസിന്റെ വിവാഹം നടന്നത്.
ഇറ്റലിയുടെ മനോഹാരിത മുഴുവനും പ്രകടമാണ് അസിന് പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളില്‍. സ്വയം ബോട്ട് ഓടിച്ചും എയ്റോ ക്ലബ്ബിലെ ചെറു വിമാനങ്ങള്‍ പറത്തിയും ക്യാന്റില്‍ ലൈറ്റ് ഡിന്നര്‍ കഴിച്ചും വേനല്‍ക്കാല ഒഴിവ് അക്ഷരാര്‍ത്ഥത്തില്‍ അടിപൊളി ആക്കുകയാണ് അസിന്.അസിന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വൈറല്‍ ആയിരിക്കുകയാണ്.
ചിത്രങ്ങള്‍ കാണുവാന്‍: