പത്രിക 22 ന് സുക്ഷമ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വരണാധികാരി അറിയിച്ചു.
അമേഠിയിൽ രാഹുൽ ഗാന്ധിയുടെ പത്രികയയുടെ സൂക്ഷമ പരിശോധന നീട്ടിവച്ചു. കോൺഗ്രസ് അധ്യക്ഷന്റെ പത്രികയ്ക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥി രംഗത്തെത്തിയതോടെയാണ് സുക്ഷമപരിശോധന മാറ്റി വച്ചത്. പത്രിക 22 ന് സുക്ഷമ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വരണാധികാരി അറിയിച്ചു.
ഏപ്രിൽ 10നാണ് രാഹുൽ ഗാന്ധി അമേഠിയിൽ പത്രിക സമർപ്പിച്ചത്. അമ്മയും യുപിഎ അധ്യക്ഷയുമായ സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പം നടത്തിയ റോഡ് ഷോയ്ക്ക് ശേഷമയിരുന്ന പത്രികാ സമർപ്പണം. അമേഠിക്ക് പുറമെ വയനാട്ടിലും രാഹുല്‍ ഗാന്ധി ഇത്തവണ ജന വിധി തേടുന്നുണ്ട്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് അമേഠിയിൽ രാഹുലിന്റെ പ്രധാന എതിരാളി. സോളാർ തട്ടിപ്പ് കേസിൽ ഉൾപ്പെടെ പ്രതിയായ സരിതാ നായരും അമേഠിയിൽ രാഹുലിനെതിരെ പത്രിക സമർപ്പിച്ചിട്ടുണ്ട്.
Amethi returning officer orders postponement of scrutiny of Congress President Rahul Gandhi’s nomination papers to 22nd April. pic.twitter.com/KLHZ7PA5qc
— ANI UP (@ANINewsUP) April 20, 2019