അഴിമുഖം പ്രതിനിധി
ഗൂഗിളിന്റെ അടുത്ത ആന്‍ഡ്രോയിഡ് വേര്‍ഷന് നെയ്യപ്പമെന്നു പേരിടാനുള്ള മലയാളികളുടെ ശ്രമത്തിനു തിരിച്ചടി. പടിഞ്ഞാറന്‍ ലോകത്തിനു കൂടുതല്‍ പരിചിതമായ നൗഗറ്റ് എന്ന മധുരത്തിന്റെ പേരിലായിരിക്കും ആന്‍ഡ്രോയിഡ് എന്‍ അറിയപ്പെടുക.
പഞ്ചസാര, തേന്‍, വറുത്ത ബദാം, പിസ്റ്റ എന്നിവ കലര്‍ന്ന മധുരപലഹാരങ്ങളുടെ കുടുംബത്തില്‍പ്പെട്ട ഒന്നാണ് നൗഗറ്റ്. ചില പാചകവിധികളില്‍ മുട്ടയുടെ വെള്ളയും മിഠായിരൂപത്തിലുള്ള പഴങ്ങളും ഉപയോഗിക്കുന്നു. ചവച്ചരച്ചുകഴിക്കേണ്ട ഒന്നാണ് നൗഗറ്റ്.
ദേശങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തരൂപത്തിലാണ് നൗഗറ്റിന്റെ അവതാരം. ഇറ്റലിയിലെ നൗഗറ്റ് ഫ്രാന്‍സിലും ജര്‍മനിയിലും ലഭിക്കുന്നതില്‍നിന്നു വ്യത്യസ്തമായിരിക്കും. ബ്രൗണ്‍ നൗഗറ്റ് മുട്ട ചേരാത്തതും കറുമുറുപ്പുള്ളതുമാണെങ്കില്‍ വെളുത്ത നൗഗറ്റ് മുട്ടയുടെ വെള്ള ചേര്‍ന്നതാണ്. ജര്‍മനിയിലെ നൗഗറ്റ് ഇവ രണ്ടില്‍നിന്നും ഭിന്നമാണ്.
ആന്‍ഡ്രോയിഡ് എന്‍
ആന്‍ഡ്രോയിഡ് വേര്‍ഷനുകളെല്ലാം ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ മധുരപലഹാരങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. കപ്‌കേക്കിലായിരുന്നു തുടക്കം. തുടര്‍ന്ന് ഡോനട്ട്, എക്ലയര്‍, ഫ്രോയോ, ജിഞ്ജര്‍ബ്രെഡ്, ഹണികോംബ്, ഐസ്‌ക്രീം സാന്‍ഡ് വിച്ച്, ജെല്ലി ബീന്‍, കിറ്റ്ക്യാറ്റ്, ലോലി പോപ്പ്, മാര്‍ഷ്മാലോ എന്നിങ്ങനെ പലരും പട്ടികയിലെത്തി.
പുതിയ വേര്‍ഷന് മല്‍സരിക്കാനെത്തിയ പേരുകളില്‍ നാചോസ്, നെക്ടറൈന്‍, നോറി, നെക്ടര്‍, നേവി ബീന്‍ എന്നിവയും ഉള്‍പ്പെട്ടിരുന്നു.
ആന്‍ഡ്രോയിഡ് എന്‍ ആന്‍ഡ്രോയിഡ് നൗഗറ്റ് എന്ന പേരിലാകും അറിയപ്പെടുകയെന്ന് വ്യാഴാഴ്ച സ്‌നാപ്ചാറ്റിലാണ് ഗൂഗിള്‍ അറിയിച്ചത്. ഒരുമാസം മുന്‍പ് പുതിയ പേരിനുള്ള നിര്‍ദേശം ക്ഷണിച്ച് ഗൂഗിളിന്റെ അറിയിപ്പ് വന്നതിനെത്തുടര്‍ന്ന് നിരവധി മലയാളികള്‍ നെയ്യപ്പമെന്ന പേരിനായി പ്രചാരണം നടത്തിവരികയായിരുന്നു.
ഈ വേനല്‍ക്കാലത്ത് പുറത്തിറങ്ങുമെന്നു കരുതുന്ന നൗഗറ്റ് മധുരപലഹാര ആന്‍ഡ്രോയിഡ് പരമ്പരയിലെ ഏറ്റവും പുതിയതാണ്. മാര്‍ച്ചില്‍ പ്രഖ്യാപിക്കപ്പെട്ട ഈ വേര്‍ഷനില്‍ മൊബൈല്‍ ഓപ്പറേറ്റിങ് സിറ്റത്തില്‍ സ്പ്ലിറ്റ് സ്‌ക്രീന്‍ മള്‍ട്ടിടാസ്‌കിങ്, മെച്ചപ്പെട്ട നോട്ടിഫിക്കേഷന്‍ ഷേഡ് തുടങ്ങിയവയ്‌ക്കൊപ്പം മാര്‍ഷ്മാലോ വേര്‍ഷനിലെ ഡോസ് തുടങ്ങിയവയിലും പുതുമകളുണ്ടാകും. ഗൂഗിളിന്റെ പുതിയ വിആര്‍ പ്ലാറ്റ്‌ഫോമായ ഡേഡ്രീമും ഇതിലുണ്ടാകും. ഡേഡ്രീം പ്രവര്‍ത്തിക്കാനാവശ്യമായ സജ്ജീകരണങ്ങളുള്ള ഹാന്‍ഡ്‌സെറ്റുകളിലേ ഇത് ഉപയോഗിക്കാനാകൂ എന്നുമാത്രം.