മധ്യപ്രദേശിലെ ഭോപ്പാൽ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായി പ്രജ്ഞ സിങ് താക്കൂർ നാമനിർദേശ പത്രിക സമർപ്പിച്ചു.
ഭോപാൽ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയും മാലേഗാവ്സ്ഫോടനക്കേസിലെ പ്രതിയുമായിരുന്ന പ്രജ്ഞ സിങ് താക്കൂറിനെ പ്രകീർത്തിച്ച് ബിജെപി നേതാവ് ശിവരാജ്സിങ്ചൗഹാൻ. പ്രജ്ഞ താക്കൂർ വൻ ഭൂരിപക്ഷത്തോടെ ഭോപാലിൽ വിജയിക്കും. അവർ ദേശസ്നേഹിയും ഇന്ത്യയുടെ നിഷ്കളങ്കയായ മകളുമാണെന്നും അദ്ദേഹം പറയുന്നു.
2008 സെപ്തംബറിൽ ആറ് പേർ മരിക്കുകയും നൂറിലേറെ പേർക്ക്പരിക്കേൽക്കുകയും ചെയ്ത മാലേഗാവ് സ്ഫോടനക്കേസിൽ പ്രതിയായിരുന്നു പ്രജ്ഞ സിങ് താക്കൂർ. ഇവര്ക്കെതിരായ കുറ്റപത്രം പിന്നീട് എൻഐഎ പിൻവലിക്കുകയായിരുന്നു. ഇതിനിടെ കേസിൽ ഇവര് ജയിൽ വാസവും അനുഭവിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഭോപാലിൽല ബിജെപി സ്ഥാനാർഥിയായി പ്രജ്ഞ സിങ് താക്കൂർ രംഗത്തെത്തിയതോടെയാണ് ഇവർ വീണ്ടും വാർത്തകളിൽ നിറഞ്ഞത്.
അതിനിടെ, മധ്യപ്രദേശിലെ ഭോപ്പാൽ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായി പ്രജ്ഞ സിങ് താക്കൂർ നാമനിർദേശ പത്രിക സമർപ്പിച്ചു. സ്ഫോടന കേസിൽ പ്രതിയായ പ്രജ്ഞ സിങ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയും കോടതിയുടെ പരിഗണനയിലിരിക്കെയാണ് പത്രികാ സമർപ്പണം. സ്ഫോടന കേസിൽ പ്രതിയായ പ്രജ്ഞ സിങിനെ ബിജെപി സ്ഥാനാർത്ഥിയാക്കിയതിനെതിരെ വിവിധ പ്രതിപക്ഷ പാർട്ടികൾ രംഗത്തു വന്നിരുന്നു. ആക്ഷേപങ്ങൾ നിലനിൽക്കെ പത്രിക സ്വീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് ബിഎസ്പി അധ്യക്ഷ മായാവതിയും രംഗത്ത് വന്നു. ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ടുള്ള പരാമർശത്തിൽ പ്രജ്ഞ സിങ് താക്കൂറിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നോട്ടീസ്.