UPDATES

കായികം

എമ്പപ്പെ റയല്‍ മാഡ്രിഡിലേക്ക് ? പിഎസ്ജി പരിശീലകന്റെ പ്രതികരണമെത്തി

റൊണാള്‍ഡോക്ക് പകരക്കാരനായി എമ്പപ്പെയെ റയല്‍ മാഡ്രിഡില്‍ എത്തിക്കുമെന്നായിരുന്നു റിപോര്‍ട്ടുകള്‍.

പി.എസ്.ജിയുടെ യുവ സൂപ്പര്‍ താരം കെയ്ലിന്‍ എമ്പപ്പെ പി.എസ്.ജി വിട്ട് റയല്‍ മാഡ്രിഡിലേക്ക് പോകുമെന്ന റിപോര്‍ട്ടുകള്‍ തളളി ക്ലബ് പരിശീലകന്‍ തോമസ് ട്യുഹല്‍ രംഗത്തെത്തി. അടുത്ത ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ എമ്പപ്പെ റയലിലേക്ക് പോകുമെന്നും സിദാന്‍ വീണ്ടും റയല്‍ മാഡ്രിഡിന്റെ പരിശീലകനായതോടെ റൊണാള്‍ഡോക്ക് പകരക്കാരനായി എമ്പപ്പെയെ റയല്‍ മാഡ്രിഡില്‍ എത്തിക്കുമെന്നാ
യിരുന്നു റിപോര്‍ട്ടുകള്‍.

പിഎസ്ജിയുടെ പ്രസിഡന്റ് നാസര്‍ അല്‍ ഖലാഫി വരുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ എമ്പപ്പെയെ വേറെ ഒരു ടീമിനും സ്വന്തമാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും പി.എസ്.ജി പരിശീലകന്‍ പറഞ്ഞു. എമ്പപ്പെയെ പോലെ ഒരു താരത്തെ പിഎസ്ജിക്ക് ഇനിയും ആവശ്യമുണ്ടെന്നും പി.എസ്.ജിയുടെ ഒരു പ്രധാന താരമാണ് എമ്പപ്പെഎന്നും പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ലീഗ് 1 കിരീടം നേടിയ പി.എസ്.ജി മൊണാകോയെ എമ്പപ്പെ നേടിയ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍