തലയ്ക്കും കൈകാലുകള്‍ക്കും ദേഹത്തും ആഴത്തില്‍ മുറിവേറ്റ് ഗുരുതരാവസ്ഥയിലായ ഇരുവരേയും വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
അമ്പലപ്പുഴയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സിപിഎം അമ്പലപ്പുഴ കിഴക്ക് ലോക്കല്‍ കമ്മിറ്റിയംഗം ജെന്‍സണ്‍ (33), ഡിവൈഎഫ്‌ഐ കരുമാടി യൂണിറ്റംഗം പ്രജോഷ് (30) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവത്തിന് പിന്നില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് സിപിഎം ആരോപിക്കുന്നത്.
അമ്പലപ്പുഴ ക്ഷേത്രത്തിനു കിഴക്ക് വശം തിരുവല്ല റോഡില്‍ ഞൊണ്ടി മുക്കിനു സമീപം ചൊവ്വാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആക്രമണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം കാക്കാഴത്തെ പെട്രോള്‍ പമ്പിലേക്ക് ബൈക്കില്‍ വരുകയായിരുന്ന ഇരുവരേയും മൂന്നു ബൈക്കുകളില്‍ മാരകായുധങ്ങളുമായെത്തിയ ആറംഗ സംഘമാണ് ആക്രമിച്ചത്.
തലയ്ക്കും കൈകാലുകള്‍ക്കും ദേഹത്തും ആഴത്തില്‍ മുറിവേറ്റ് ഗുരുതരാവസ്ഥയിലായ ഇരുവരേയും വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പ്രദേശത്ത് തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ ബിജെപി – സിപിഎം സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഈ സംഭവമെന്നാണ് കരുതുന്നത്.