മമ്മുട്ടിയുടെ നിലപാട് തീര്‍ത്തും അപക്വമാണെന്നായിരുന്നു കണ്ണന്താനത്തിന്റെ ആരോപണം.
എറണാകുളത്തെ യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചവരാണെന്ന് നടൻ മമ്മുട്ടിയുടെ പ്രസ്താവനയെ വിമർശിച്ച് എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ അൽഫോൺസ് കണ്ണന്താനം. ഇന്നലെ വോട്ട് ചെയ്ത് പുറത്ത് വന്നശേഷം മാധ്യമങ്ങളെ കാണവെയായിരുന്നു മമ്മുട്ടിയുടെ പ്രതികരണം. മമ്മുട്ടിയുടെ നിലപാട് തീര്‍ത്തും അപക്വമാണെന്നായിരുന്നു കണ്ണന്താനത്തിന്റെ ആരോപണം.
മമ്മൂട്ടിയെ പോലെ മുതിർന്ന താരം ഇങ്ങനെ പറയാൻ പാടില്ലായിരുന്നു. താൻ മോഹൻലാലിനെ മാത്രം കണ്ടതിന്റെ ഹുങ്ക് ആകും പരാമർശത്തിന് പിന്നിലെന്നും ആദ്ദേഹം മാധ്യമങ്ങളോട് പ്രതിരിച്ചു. ഇന്നലെ വോട്ട് ചെയ്ത ശേഷം പി രാജീവിനെയും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനെയും ഒപ്പം നിർത്തിയായിരുന്നു മമ്മൂട്ടിയുടെ മാധ്യങ്ങളോട് സംസാരിച്ചത്.