സുരേഷ് കല്ലടയുടെ ഗുണ്ടകള്‍ ബസ്സുലെ യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിക്കുകയും ഇറക്കിവിടുകയും ചെയ്ത സംഭവം മൂന്ന് ദിവസം മുന്‍പായിരുന്നു. ഈ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും കല്ലടയ്‌ക്കെതിരെ തിരിയുകയും ചെയ്തിരുന്നു.
യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ബസ്സുടമയായ സുരേഷ് കല്ലട മൊഴി കൊടുക്കാന്‍ ഹാജരായി. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലാണ് ഹാജരായത്. കഴിഞ്ഞ രണ്ടു ദിവസം മുമ്പു തന്നെ ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ കാരണം ഹാജരാകാന്‍ കഴിയില്ലെന്ന് സുരേഷ് കല്ലട അറിയിച്ചിരുന്നു.
സുരേഷ് കല്ലടയുടെ ഗുണ്ടകള്‍ ബസിലെ യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിക്കുകയും ഇറക്കിവിടുകയും ചെയ്ത സംഭവം മൂന്ന് ദിവസം മുന്‍പായിരുന്നു. ഈ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും കല്ലടയ്‌ക്കെതിരെ തിരിയുകയും ചെയ്തിരുന്നു. തുടര്‍ന്ന് സമാനമായ ദുരനുഭവങ്ങള്‍ വിവരിച്ച് നിരവധി യാത്രക്കാര്‍ രംഗത്തു വന്നു. അതോടെ നടപടികള്‍ ശക്തമായി. കല്ലടയ്ക്ക് നേരെ അന്വേഷണം ആരംഭിക്കുകയും ചെയ്തു.