UPDATES

എഡിറ്റര്‍

ഓടുന്ന ട്രെയിനിനു മുകളില്‍ സാഹസികത കാട്ടിയ വിരുതനെത്തേടി താനെ പോലീസ്

സാഹസികമായിട്ടുള്ള കാര്യങ്ങള്‍ ചെയ്യുക, അതു സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്ത് ലൈക്കും കമന്റും നേടുക. ഇപ്പോള്‍ ഈ പ്രവണത വര്‍ദ്ധിച്ചു വരികയാണ്. മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ ഇങ്ങനെ സാഹസികത കാണിക്കുകയും മരിക്കുന്നവരുടെയും കണക്ക്  ഞെട്ടിക്കുന്നതാണ്.

മുംബൈയിലെ താനെയില്‍ ഓടുന്ന ട്രെയിനിന്റെ മുകളില്‍ യാത്ര ചെയ്ത വിരുതനെ തേടുകയാണ് പോലീസ്. ഇയാള്‍ ട്രെയിനിനു മുകളില്‍ നിന്നു കാട്ടിയ ‘വീരകൃത്യ’ത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഓടുന്ന ട്രെയിനിന്റെ മുകളില്‍ വൈദ്യുതി കമ്പികളെ മുട്ടി മുട്ടിയില്ല എന്ന തരത്തിലാണ് അയാള്‍ നിന്നിരുന്നതെന്ന് വീഡിയോയില്‍ നിന്നും വ്യക്തം.

ഇത്തരത്തിലുള്ള സാഹസികത ചെയ്യാനുള്ള പ്രവണത വര്‍ദ്ധിച്ചതു 2011ല്‍ റെയ് റോഡ് ബോയ്‌സ് എന്ന പേരില്‍ യൂട്യൂബില്‍ പ്രസിദ്ധീകരിച്ച വീഡിയോയാണ്. ഏവരെയും സത്ബ്ദരാക്കുന്ന സാഹസിക പ്രകടനങ്ങളാണ് അവര്‍ കാണിച്ചു കൂട്ടിയിരുന്നത്. എന്താണെങ്കിലും താനെയിലെ ട്രെയിനിനു മുകളില്‍ കസര്‍ത്ത് കാട്ടിയ ആളിനെത്തേടി പോലീസ് പിന്നാലെയുണ്ട്. വീഡിയോകള്‍ കാണാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍