അഴിമുഖം പ്രതിനിധി
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഭക്ഷണശാലയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ഒരു ഇന്ത്യക്കാരി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. താരുഷ് ജെയിന് എന്ന സ്ത്രീ കൊല്ലപ്പെട്ട വിവരം വിദേശകാര്യവകുപ്പ് മന്ത്രി സുഷമ സ്വരാജ് ആണ് അറിയിച്ചത്. നേരത്തെ ഭീകരര്‍ 20 വിദേശികളെ കൊലപ്പെടുത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇന്ത്യക്കാരാരും ഭീകരര്‍ ബന്ധികളാക്കയവരുടെ കൂട്ടത്തില്‍ ഇല്ലെന്നായിരുന്നു ഇന്ത്യന്‍ ഹൈക്കിഷന് ഇതുവരെ അറിയിച്ചിരുന്നത്.
ഇരുപത് മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇറ്റലി, ജപ്പാന് സ്വദേശികളാണ് മരിച്ചതിലേറെയും. മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇവരെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാത്രിയോടെയാണ് ഭക്ഷണശാലയില്‍ ഭീകരാക്രമണം ഉണ്ടായത്. 13 ബന്ദികളെ മോചിപ്പിച്ചിട്ടുണ്ട്. ഭീകരരെ സൈന്യം വകവരുത്തുകയും ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തു.