നിലവിലെ ചാംപ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ നൊവാക് ജോക്കോവിച്ച് വിംബിള്‍ഡണില്‍ നിന്നും പുറത്തായി. മൂന്നാം റൗണ്ടില്‍ നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ സാം ക്വെറിയാണ് സെര്‍ബിയന്‍ താരത്തെ അട്ടിമറിച്ചത്. സ്‌കോര്‍ 7-6 (8-6) 6-1 3-6 7-6 (7-5)
2009നു ശേഷം ഇതാദ്യമായാണ് ജോക്കോവിച്ച് ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നത്. ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും നേടിക്കഴിഞ്ഞ ജോക്കോവിച്ചിന് വിംബിള്‍ഡണിലെ തോല്‍വി അപ്രതീക്ഷിതമായി.ടൂര്‍ണമെന്റില്‍ 28ാം സീഡാണ് 28കാരനായ ക്വെറി.