UPDATES

എഡിറ്റര്‍

ഐഫോണ്‍ ഐഡിയ കോപ്പിയടി; ആപ്പിളിനെതിരെ ഫ്ലോറിഡ സ്വദേശി കോടതിയില്‍

തങ്ങളുടെ യൂസര്‍ ഇന്റര്‍ഫേസ് കോപ്പിയടിച്ചാണ് സാംസംഗ് ആന്‍ഡ്രോയിഡ് പരിഷ്കരിച്ചത് എന്ന് ആപ്പിള്‍ കേസ് ഫയല്‍ ചെയ്തിരുന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്നാല്‍ സമാനമായൊരു പണി ഇപ്പോള്‍ ആപ്പിളിനും കിട്ടിയിരിക്കുകയാണ്.

1992 ല്‍ താന്‍ കണ്ടെത്തിയ ഇലക്ട്രോണിക് റീഡിംഗ് ഡിവൈസ് എന്ന സാങ്കേതികവിദ്യ മോഷ്ടിച്ചാണ് ആപ്പിള്‍ ഐഫോണുകള്‍ നിര്‍മ്മിച്ചത് എന്ന കേസാണ് ഫ്ലോറിഡ സ്വദേശിയായ തോമസ്‌ റോസ്സ് നല്‍കിയിരിക്കുന്നത്. കേസ് സ്വയം വാദിക്കുന്ന റോസ്സ് 1995ല്‍ മതിയായ ഫീസ്‌ അടയ്ക്കാന്‍ സാധിക്കാഞ്ഞതിനാല്‍ യു.എസ് പേറ്റന്‍റ് ആന്‍ഡ് ട്രേഡ് ഓഫീസ് മടക്കിയയച്ച ബ്ലൂപ്രിന്റുകളും കോടതിയില്‍സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ്‌ തന്റെ കണ്‍സപ്റ്റ് ഡ്രായിംഗുകള്‍ക്ക് റോസ്സ് പേറ്റന്‍റ്റ് സ്വന്തമാക്കുന്നത്.

ഏകദേശം 77,177 കോടി രൂപ തന്റെ ഐഡിയയ്ക്കും നഷ്ടപരിഹാരമായി 67,435 കോടിയുമാണ്‌ റോസ്സ് ആവശ്യപ്പെട്ടിരിക്കുന്നത്. തീര്‍ന്നില്ല, ആപ്പിളിന്റെ ലോകമാകെയുള്ള വില്‍പ്പനയുടെ 1.5 ശതമാനം റോയല്‍റ്റിയായും നല്‍കണം എന്നും അദ്ദേഹം ഡിമാന്‍ഡ് വച്ചിരിക്കുകയാണ്. ആപ്പിള്‍ ഇതുവരെ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/AljlIs 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍