UPDATES

വാര്‍ത്തകള്‍

വോട്ട് മഷി മായ്ക്കാന്‍ നെയ്ല്‍പോളിഷ് റിമൂവര്‍ മതി: കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝാ

ഏപ്രില്‍ 11ലെ ആദ്യ ഘട്ടം മുതല്‍ തന്നെ തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ വരുന്നുണ്ട്.

വിരലിലെ വോട്ട് മഷിമായ്ക്കാല്‍ നെയ്ല്‍ പോളിഷ് റിമൂവര്‍ കൊണ്ട് നിഷ്പ്രയാസം സാധിക്കുമെന്ന് കാണിച്ചുതരുകയാണ് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝാ. മൈസൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഈ മഷി ഉല്‍പ്പാദിപ്പിക്കുന്നത്. ഒരാഴ്ച മുതല്‍ രണ്ടാഴ്ച വരെ ഈ മഷി മായാതെ കിടക്കും എന്നാണ് പറയുന്നത്. എന്നാല്‍ എളുപ്പത്തില്‍ മായ്ക്കാന്‍ കഴിയും എന്ന് സഞ്ജയ് ഝാ പറയുന്നു. മായ്ച്ച് കളഞ്ഞുള്ള ഫോട്ടോയും സഞ്ജയ് ഝാ പോസ്റ്റ് ചെയ്തിട്ടുണ്ട്. വോട്ട് ചെയ്ത് ഒരു മണിക്കൂറിനകം വിരലിലെ മഷി മായ്ച്ച് കളഞ്ഞു. പല സുഹൃത്തുക്കളും ഇത്തരത്തില്‍ മഷി മായ്ച്ച് കളയാന്‍ കഴിഞ്ഞതായി പറഞ്ഞു. സഞ്ജയ് ഝാ ട്വീറ്റ് ചെയ്തു.

ഏപ്രില്‍ 11ലെ ആദ്യ ഘട്ടം മുതല്‍ തന്നെ തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ വരുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരാണ് സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച ചര്‍ച്ച സജീവമാക്കിയത്. ബംഗളൂരുവിലെ ഒരു വോട്ടര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. സാധാരണ ഇത്തരം മഷി സിഎസ്‌ഐആര്‍ ലാബില്‍ ടെസ്റ്റിന് വിധേയമാക്കിയ ശേഷമാണ് പോളിംഗ് സ്‌റ്റേഷനുകളിലെത്തിക്കുക. 1951-52ലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് മുതല്‍ ഉപയോഗിക്കുന്ന ഈ മഷി 25 രാജ്യങ്ങള്‍ ഉപയോഗിച്ചുവരുന്നുണ്ട്. സാധാരണയായി ഇത് സംഭവിക്കാറില്ല – ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷന്‍ ചന്ദ്രഭൂഷണ്‍ കുമാര്‍ പ
റഞ്ഞു. 26 ലക്ഷം ബോട്ടില്‍ മഷിക്കാണ് 2019ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓര്‍ഡര്‍ നല്‍കിയത്. 33 കോടി രൂപയാണ് ഇതിന് ചിലവായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍