മനുഷ്യാവകാശ പ്രവര്‍ത്തകനും കൊച്ചി നഗരസഭാ അംഗവുമായ തമ്പി സുബ്രഹ്മണ്യന് നല്കിയ ഹര്‍ജിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
എയര്‍ ആംബുലന്‍സ് വാങ്ങുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് ഇത് സബന്ധിച്ച് നിര്‍ദേശം നല്കി.
ഗുരുതരാവസ്ഥയില്‍ ഉള്ള രോഗികളെ ആകാശമാര്‍ഗം ആശുപത്രിയില്‍ എത്തിക്കുന്നതിനായി എയര്‍ ആംബുലന്‍സ് വാങ്ങുന്നതിന്റെ സാധ്യതകള്‍ സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം
മനുഷ്യാവകാശ പ്രവര്‍ത്തകനും കൊച്ചി നഗരസഭാ അംഗവുമായ തമ്പി സുബ്രഹ്മണ്യന് നല്കിയ ഹര്‍ജിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.