UPDATES

കായികം

ഐപിഎലില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കി പഞ്ചാബ് താരം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ ആറ് വിക്കറ്റിന് 212 റണ്‍സെടുത്തു.

ഐപിഎലില്‍ മികവ് കാണിച്ച് താരങ്ങള്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കുമ്പോള്‍ മറുവശത്ത് നാണക്കേടിന്റെ റെക്കോര്‍ഡിന് അര്‍ഹരാകുന്നവരും ഉണ്ട്. സണ്‍റൈസേഴ്സ് – പഞ്ചാബ് മത്സരത്തിലാണ് ഇത്തരമൊരു റെക്കോര്‍ഡ് പിറന്നത്. പഞ്ചാബ് ടീമില്‍ തിരിച്ചെത്തിയ ശേഷം സ്പിന്നര്‍ മുജീബ് റഹ്മാനാണ് ഈ നാണക്കേടിന്റെ റെക്കോര്‍ഡ് നേടിയത്. മത്സരത്തില്‍ നാല് ഓവറില്‍ 66 റണ്‍സ് വഴങ്ങിയ മുജീബ് ഐപിഎല്ലില്‍ ഒരു സ്പിന്നര്‍ വിട്ടുകൊടുക്കുന്ന ഉയര്‍ന്ന റണ്‍സെന്ന നാണക്കേടിന്റെ റെക്കോര്‍ഡിലെത്തി.

ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള മത്സരത്തില്‍ കൊല്‍ക്കത്തയുടെ സ്പിന്നര്‍ കുല്‍ദീപ് യാദവ് വിട്ടുകൊടുത്ത 59 റണ്‍സെന്ന റെക്കോര്‍ഡാണ് മുജീബ് മറികടന്നത്. മുജീബിന്റെ അവസാന ഓവറില്‍ മാത്രം വില്യംസണും നബിയും ചേര്‍ന്ന് 26 റണ്‍സ് അടിച്ചെടുത്തു. വില്യംസണിന്റെ വക ഒന്നുവീതം സിക്സും ഫോറും നബിയുടെ ബാറ്റില്‍ നിന്ന് രണ്ട് സിക്സും ഈ ഓവറില്‍ അതിര്‍ത്തി കടന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ ആറ് വിക്കറ്റിന് 212 റണ്‍സെടുത്തു. ലക്ഷ്യം തേടിയിറങ്ങിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി കെഎല്‍ രാഹുല്‍ 79 റണ്‍സ് നേടിയെങ്കിലും 8 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് എടുക്കാനെ പഞ്ചാബിന് കഴിഞ്ഞുളളു. സണ്‍റൈസ് നിരയില്‍ 81 റണ്‍സെടുത്ത വാര്‍ണറാണ് ടോപ് സ്‌കോറര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍