തന്റെ പോസ്റ്റിനു താഴെ നിരവധി പേര് എല്‍ജിബിടി അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നു എന്നു കാണുന്നത് ആവേശകരമാണെന്നും പോസ്റ്റില്‍ പറയുന്നു
29-ാം ജന്മദിനത്തില് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് തെറ്റിദ്ധാരണകള്‍ നേരിട്ടതിന് ശേഷം വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ജെയിംസ് ഫോക്ക്നര്. ബോയ് ഫ്രണ്ടിനൊപ്പമുള്ള ജന്മദിന അത്താഴം, ഒപ്പം അമ്മയും എന്ന അടിക്കുറിപ്പോടെയായിരുന്നു ഫോക്ക്നറുടെ പോസ്റ്റ്. സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതോടു കൂടിയാണ് ഫോക്ക്നര് ഗേ ആണെന്നുള്ള വാര്‍ത്തകള്‍ എത്തിത്തുടങ്ങിയത്.
ഇപ്പോള്‍ താന്‍ ഗേ അല്ലെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം. തന്റെ ഇന്‍സ്റ്റാ ഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. എന്റെ ബോയ് ഫ്രണ്ടുമായുള്ള ജന്മദിന അത്താഴം, ഒപ്പം അമ്മയും എന്ന അടിക്കുറിപ്പോടെ ഫോക്ക്നര് തന്റെ 29-ാം ജന്മദിനത്തിലിട്ട ചിത്രമാണ് വാര്‍ത്തകള്‍ക്കു പിന്നില്‍. അഞ്ചുവര്‍ഷമായി ഒന്നിച്ച് എന്ന ഹാഷ്ടാഗുകളും ചിത്രത്തിനോടൊപ്പം പങ്കുവെച്ചിരുന്നു. ഇത് വലിയ ധൈര്യ തന്നെയാണ്, അഭിനന്ദനങ്ങള്‍ എന്നായിരുന്നു ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാകസ്വെല്ലിന്റെ കമന്റ്. ഇപ്പോള്‍ ആശ്വാസം തോന്നുന്നില്ലേ എന്നു ഷോണ്‍ ടൈറ്റ്സിന്റെ കമന്റും മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രെയ്റ്റ് ലീയുടെ ആശംസകളറിയിച്ചുള്ള കമന്റുകളും കൂടിയായപ്പോള്‍ വാര്‍ത്ത മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.
എന്നാല്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫോക്ക്നര്. റോബും താനും അടുത്ത സുഹൃത്തുക്കളാണെന്നും അഞ്ച് വര്‍ഷമായി തങ്ങള്‍ ഹൗസ് മേറ്റ്സായിരുന്നെന്നും താന്‍ ഗേ അല്ലെന്നുമായിരുന്നു താരത്തിന്റെ പോസ്റ്റ്. എന്നാല്‍ തന്റെ പോസ്റ്റിനു താഴെ നിരവധി പേര് എല്‍ജിബിടി അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നു എന്നു കാണുന്നത് ആവേശകരമാണെന്നും പോസ്റ്റില്‍ പറയുന്നു.
Read More : ‘ഖേദം എന്നാൽ മാപ്പ് തന്നെ’; റഫാല്‍ വിവാദ പരാമര്‍ശത്തിൽ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞു