UPDATES

എഡിറ്റര്‍

റംസാന്‍ മാസത്തിലെ രാത്രികളില്‍ നദീം ഉറങ്ങാറില്ല

കാലം മാറുന്നതിനനുസരിച്ച് ആചാരങ്ങള്‍ക്ക് മാറ്റമുണ്ടാകും. പണ്ട് പിന്തുടര്‍ന്നു പോന്നിരുന്ന പല ആചാരങ്ങളും ഇപ്പോഴില്ല. നൂറ്റാണ്ടുകളായി റംസാന്‍ മാസത്തില്‍ അനുവര്‍ത്തിച്ചുവരുന്ന ഒരു പതിവുണ്ട്. ആണുങ്ങള്‍ പുലര്‍ച്ചയ്ക്കു മുന്‍പേ തെരുവുകളിലൂടെ നടന്ന് ഉറങ്ങിക്കിടക്കുന്ന കുടുംബങ്ങളെ സെഹരിയ്ക്കായി (നോമ്പ് തുടങ്ങുന്നതിനു മുന്‍പുള്ള ഭക്ഷണം) വിളിച്ചുണര്‍ത്തുക. ഓരോ കുടുംബനാഥന്റെയും പേരെടുത്തു വിളിച്ച് ഖുറാന്‍ വചനങ്ങള്‍ ചൊല്ലിയാവും ഈ പോക്ക്.

പതിറ്റാണ്ടുകളായി ഇത്തരം പല ആചാരങ്ങളും പലയിടങ്ങളിലും ഇല്ലാതായെങ്കിലും ഇന്നും ചില സമൂഹങ്ങളില്‍ ഇവ തുടര്‍ന്നുപോരുന്നുണ്ട്. അത്തരം ഒരാളാണ് ഓള്‍ഡ്‌ ഡല്‍ഹിയില്‍ കാര്‍ മെക്കാനിക്കായ നദീം. എല്ലാ വര്‍ഷവും റംസാനിന്റെ ഒരു മാസം ജോലിയില്‍ നിന്ന് അവധിയെടുക്കും. രാത്രി മുഴുവന്‍ ഉറങ്ങാതിരുന്ന് പുലര്‍ച്ചയ്ക്കു മുന്‍പേ ആളുകളെ വിളിച്ചുണര്‍ത്താനായി ഇറങ്ങും. എല്ലാവരെയും ഉണര്‍ത്തി, തന്റെ നിസ്കാര കര്‍മങ്ങള്‍ക്ക് ശേഷം മാത്രമേ നദീം ഉറങ്ങുകയുള്ളൂ. ചെറുപ്പത്തില്‍ തന്റെ മുത്തച്ഛനില്‍ നിന്നും പഠിച്ചെടുത്തതാണ് ഇതെന്ന് നദീം പറയുന്നു. കൂടുതല്‍ അറിയാന്‍ വീഡിയോ കാണൂ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍