അഴിമുഖം പ്രതിനിധി
ഫേസ്ബുക്കിലൂടെ റംസാന്‍ ആശംസകള്‍ നേര്‍ന്ന എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്താജെറോം ട്രോളന്മാരുടെ വലയില്‍ കുരുങ്ങി. റംസാന്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ടുള്ള എസ്എഫ്‌ഐയുടെ തീപ്പൊരി നേതാവിന്റെ പോസ്റ്റ് ടെലിവിഷന്‍ അവതാരകന്‍ ജിഎസ് പ്രദീപിന്റെ കുറിപ്പ് അടിച്ചു മാറ്റിയതാണെന്നാണ് ട്രോളന്മാരുടെ കണ്ടെത്തല്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ജിഎസ് പ്രദീപ് പോസ്റ്റ് ചെയ്ത ആശംസാക്കുറിപ്പ് അന്ന് രാത്രി 10 മണിക്ക് ചിന്താ ജെറോം കടപ്പാട് വെക്കാതെ തന്റെ വാളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
‘പേന കൊണ്ടെഴുതാന്‍ മനുഷ്യനെ പഠിപ്പിച്ച പരമ കാരുണികനായ അല്ലാഹുവിന്റെയും പ്രവാചകനായ നബി സലല്ലാഹു അലൈവസല്ലത്തിന്റെയും നാമധേയത്തില്‍ എല്ലാ മനുഷ്യ സ്നേഹിഹികള്‍ക്കും സമഗ്രവും പവിത്രവും സാന്ദ്രവുമായ ഒരായിരം പെരുന്നാളാശംസകള്‍.’ ഇതായിരുന്നു റംസാന്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ജി എസ് പ്രദീപ് ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പ്. ഈ കുറിപ്പാണ് അതേ പടി ചിന്താജെറോം ഫേസ്ബുക്കില്‍ തന്റെ വാളില്‍ പോസ്റ്റ് ചെയ്തത്. ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഒരാളുടെ പോസ്റ്റ് കടപ്പാട് കൂടാതെ മറ്റൊരാള്‍ പോസ്റ്റ് ചെയ്യുന്നത് ശരിയാണോ എന്ന തരത്തില്‍ ചര്‍ച്ചകളും ചിന്താ ജെറോമിനെ കളിയാക്കി കൊണ്ടുള്ള കമന്റുകളും പ്രചരിച്ചിരുന്നു.
സംഭവം ചര്‍ച്ചയായതോടെ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അതേപടി ചിന്താജെറോം കോപ്പി പേസ്റ്റ് ചെയ്തതില്‍ തനിക്ക് പരാതിയൊന്നും ഇല്ല, നല്ല കാര്യങ്ങള്‍ അതേ പടി പകര്‍ത്തി വെക്കുന്നതില്‍ കടപ്പാട് നല്‍കേണ്ട കാര്യം ഇല്ല എന്നും അധികം ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ നടത്തുന്നത് ശരിയല്ലയെന്നും ജിഎസ് പ്രദീപ് പ്രതികരിച്ചു.
ചില ട്രോളുകളിലൂടെ…
