UPDATES

Gadget of the month

ഓഫ്‌ലൈന്‍ ബുക്കിങിലും ഓഫറുകളുമായി ഹുവാവെ പി30 ലൈറ്റ്

മിഡ്‌നൈറ്റ് ബ്ലാക്ക്, പീക്കോക്ക് ബ്ലൂ എന്നിങ്ങനെ രണ്ടു നൂതനമായ നിറങ്ങളില്‍ ഹുവാവെ ലഭ്യമാണ്. ഹുവാവെ പി30 പ്രോയോടൊപ്പമാണ് ഹുവാവെ പി30 ലൈറ്റ് അവതരിപ്പിച്ചത്.

ഓഫ് ലൈന്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഹുവാവെ പി30 ലൈറ്റ് പ്രീ-ബുക്കിങിന് ഓഫറുകളുമായി ഹുവാവെ കണ്‍സ്യൂമര്‍ ബിസിനസ് ഗ്രൂപ്പ് ഇന്ത്യ. മെയ് 10ന് ബുക്കിങ് ആരംഭിക്കും. ക്രോമ അല്ലെങ്കില്‍ പൂര്‍വിക സ്റ്റോറില്‍ 2000 രൂപ നല്‍കി ബുക്ക് ചെയ്യുന്നവര്‍ക്ക് ആവേശകരമായ ഓഫറുകളോടൊപ്പം 2990 രൂപയുടെ ബോട്ട് ഇയര്‍ഫോണ്‍ റോക്കര്‍ 255 സൗജന്യമായി ലഭിക്കും.

ജിയോയുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് 2.2 ടെറാബൈറ്റ് ഡാറ്റയും 2200 രൂപ കാഷ് ബാക്ക് ഓഫറും (198/299 രൂപ പ്ലാനില്‍ 50 രൂപ വീതമുള്ള 44 വൗച്ചറുകളിലായി) ലഭ്യമാക്കുന്നുണ്ട്. സൗകര്യപ്രദമായ ഇഎംഐകളിലും ലഭ്യമാണ്. മൈജായോ ആപ്പുവഴി 198/299 രൂപയുടെ റീചാര്‍ജില്‍ 5ജിബിയുടെ അധിക ഡാറ്റ വൗച്ചറും ലഭിക്കും. ജിയോ ഉപഭോക്താക്കള്‍ക്ക് 25 റീചാര്‍ജുകള്‍ക്കായി ഇത് പരിമിതപ്പെടുത്തിയിട്ടുണ്ട്.

22,990 രൂപ വരുന്ന 6+128 ജിബി മിഡ്‌നൈറ്റ് ബ്ലാക്ക്, പീക്കോക്ക് ബ്ലൂ എന്നിങ്ങനെ രണ്ടു നൂതനമായ നിറങ്ങളില്‍ ഹുവാവെ ലഭ്യമാണ്. ഹുവാവെ പി30 പ്രോയോടൊപ്പമാണ് ഹുവാവെ പി30 ലൈറ്റ് അവതരിപ്പിച്ചത്.

പി30 ലൈറ്റില്‍ പിന്നില്‍ 24 എംപി, 8എംപി, 2എംപി എന്നിങ്ങനെ വ്യത്യസ്തലെന്‍സോടു കൂടിയ മൂന്നു കാമറകളുണ്ട്. ഉയര്‍ന്ന നിലവാരമുള്ള 32 എംപിയുടെമുന്‍ കാമറയുമുണ്ട്. 6.15 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍, ശക്തമായ കിരിന്‍ 710 പ്രോസസര്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍