കളിക്ക് ശേഷം തങ്ങളുടെ സൂപ്പര്‍ താരത്തെ മറന്ന് സഹതാരങ്ങള്‍ ടീം ബസില്‍ ആല്ഫീല്ഡ് വിട്ടു.
ചാമ്പ്യന്‍സ് ലീഗില്‍ ന്യൂകാമ്പിലെ തോല്‍വിക്ക് പകരമായി സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ ബാഴ്സയെ ലിവര്‍പൂള്‍ തരിപ്പണമാക്കി. ഒരു മറുപടി ഗോള്‍ പോലും നല്കാനാകാതെ കാഴ്ചക്കാരായി നില്ക്കാനെ മെസി അടക്കമുള്ള ബാഴ്സയുടെ സൂപ്പര്‍ താരങ്ങള്‍ക്ക് കഴിഞ്ഞുള്ളു. ആരാധകര്‍ക്ക് ഒരു ആശ്വാസ ഗോള്‍ പോലും നല്‍കാതെയാണ് അവരെ നിരാശരാക്കി ബാഴ്സ് താരങ്ങള്‍ മൈതാനം വിട്ടത്. തകര്‍പ്പന്‍ തിരിച്ചു വരവുകളുടെ ചരിത്രത്തിലേക്ക് ക്ലോപ്പിന്റെ ചെമ്പട ഈ മത്സരവും എഴുതി ചേര്‍ത്തു. ലിവര്‍പൂളിന്റെ തിരിച്ചു വരവിനെ ഫുട്ബോള്‍ ലോകമാകെ കൈയ്യടിക്കുമ്പോള്‍ ബാഴ്സയ്ക്ക് മറ്റൊരു അമളി കൂടി സംഭവിച്ചു.
കളിക്ക് ശേഷം തങ്ങളുടെ സൂപ്പര്‍ താരത്തെ മറന്ന് സഹതാരങ്ങള്‍ ടീം ബസില്‍ ആല്ഫീല്ഡ് വിട്ടു. നായകന് മെസി ബസില്‍ ഇല്ലെന്ന് സഹതാരങ്ങള്‍ അറിഞ്ഞില്ല. ബാഴ്സ താരങ്ങള്‍ ആന്‍ഫീല്‍ഡില്‍ നിന്നും വിമാനത്താവളം ലക്ഷ്യമാക്കി ടീം ബസില്‍ കയറിയപ്പോള്‍ മെസി ആന്‍ഫീല്‍ഡില്‍ തന്നെയായിരുന്നു. ഉത്തേജക മരുന്ന് പരിശോധന വിഭാഗത്തിനൊപ്പം പരിശോധനയില്‍ സഹകരിക്കുകയായിരുന്നു മെസി ഈ സമയം. ഒടുവില്‍ സ്പാനിഷ് ടിവി ചാനലിന്റെ റിപോര്‍ട്ടിലാണ് ഈ വിരങ്ങള്‍ പുറത്തായത്. സംഭവം അറിഞ്ഞതോടെ പിന്നീട് വിമാനത്താവളത്തിലേക്ക് മെസിയെ എത്തിക്കുന്നതിനായി മറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു. ആന്‍ഫീല്‍ഡിലെ തകര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കാതെയാണ് മെസി മടങ്ങിയത്. തുടര്‍ച്ചയായ രണ്ടാം വട്ടമാണ് ചാമ്പ്യന്‍സ് ലീഗ് സെമിയുടെ ആദ്യ പാദത്തില്‍ 3 ഗോളിന്റെ ലീഡ് നേടിയതിന് ശേഷം രണ്ടാം പാദത്തില്‍ ബാഴ്സ തകര്‍ന്നടിയുന്നത്.
La cara de Leo Messi al pasar por la zona mixta de Anfield. @ellarguero pic.twitter.com/NVrz8DG8Zm
— Adrià Albets (@AdriaAlbets) May 7, 2019