എന്നാല്‍ നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ സമൂഹമാധ്യമങ്ങളിള്‍ വൈറലായി. ഇരുപത് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്
ലൈവ് വീഡിയോയ്ക്കിടയില്‍ അമളികള്‍ പറ്റുന്നത് സാധാരണമാണ്. അത്തരത്തില്‍ പലതരത്തിലുള്ള വീഡിയോകളിൽ സാമുഹികമാധ്യമങ്ങളിൽ നിരവധിയാണ്. ചൈനീസ് വ്ളോഗറായ ഒരു യുവതി ലൈവായി ജീവനുള്ള നീരാളിയെ കഴിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ. എന്നാല്‍ നീരാളി യുവതിയുടെ മുഖത്ത് അള്ളിപിടിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു പോവുകയായിരുന്നു.
യുവതി നീരാളിയെ മാറ്റാന്‍ നോക്കുന്നുണ്ടെങ്കിലും സാധിക്കുന്നുണ്ടായിരുന്നില്ല. നീരാളി യുവതിയുടെ മൂക്കിലും ചുണ്ടിലും കവിളിലുമെല്ലാം ഇറുക്കാന്‍ തുടങ്ങിയതോടെ യുവതി കരയാന്‍ തുടങ്ങി. അവസാനം സര്‍വ്വ ശക്തിയുമുപയോഗിച്ച് നീരാളിയെ അവര്‍ മുഖത്തു നിന്നു നീക്കം ചെയ്യുന്നതും യുവതിയുടെ മുഖത്തു നിന്നും രക്തം വരുന്നതും വീഡിയോയില്‍ കാണാം. യുവതിയുടെ ഭയവും അങ്കലാപ്പുമാണ് വീഡിയോയടുടെ ഹൈലൈറ്റ്.
എന്നാല്‍ നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ സമൂഹമാധ്യമങ്ങളിള്‍ വൈറലായി. ഇരുപത് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. നിരവധി പേര് വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.
Read More : ഇന്ത്യ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് മോദിയുടെ സാമ്പത്തിക ഉപേദേശക കൗണ്‍സില്‍ അംഗം