UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫെയ്‌സ്ബുക്ക് രക്ഷയ്‌ക്കെത്തി; ആ അമ്മയ്ക്ക് അവരുടെ പിഞ്ചുകുഞ്ഞിനെ തിരിച്ചുകിട്ടി

അഴിമുഖം പ്രതിനിധി

ലോകത്തെ നടുക്കിയ നീസ് ഭീകരാക്രമണത്തിനിടെ കുഞ്ഞിനെ നഷ്ടപ്പെട്ട യുവതിക്ക് ഫേസ്ബുക്ക് രക്ഷയായി. 

ഫ്രഞ്ച് ദേശീയ ദിനമായ ബാസ്റ്റില ദിനത്തിലെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ ആയിരക്കണക്കിന് ആളുകള്‍ കൂടി നിന്ന സ്ഥലത്തേക്ക് ഭീകരന്‍ ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് റ്റിയാവ ബാനര്‍ എന്ന യുവതിക്ക് അവരുടെ എട്ടു മാസം പ്രായമുള്ള മകനെ നഷ്ട്ടപ്പെട്ടത്.

അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാതെ വന്നപ്പോഴാണ് മകന്റെ ചിത്രങ്ങള്‍ റ്റിയാവ ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തത്. ‘ഞങ്ങളുടെ എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അപകടത്തില്‍ തിക്കിലും തിരക്കിലും പെട്ട് നഷ്ടപ്പെട്ടു, നിങ്ങള്‍ എവിടെയെങ്കിലും അവനെ കണ്ടെത്തിയെങ്കില്‍ ദയവായി എന്നെ ബന്ധപ്പെടണം’ എന്നായിരുന്നു കുഞ്ഞിന്റെ ചിത്രത്തിനൊപ്പം റ്റിയാവ കുറിച്ചത്. ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തു നിമിഷങ്ങള്‍ക്കകം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും സന്ദേശയങ്ങളായടക്കം റ്റിയാവയുടെ കുഞ്ഞിനുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. 21,000 തവണയാണ് ഈ ചിത്രവും പോസ്റ്റും ഷെയര്‍ ചെയ്യപ്പെട്ടത്. അധികം വൈകാതെ തന്നെ റ്റിയാവയ്ക്ക് മകനെ തിരിച്ചുകിട്ടി. കുട്ടിയെ തിരിച്ചുകിട്ടിയതോടെ അച്ഛനമ്മമാര്‍ക്കൊപ്പം കുട്ടി നില്‍ക്കുന്ന ചിത്രങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയെ.

നീസില്‍ ഭീകരാക്രമണം നടന്നു എന്ന വാര്‍ത്ത വന്നതിന് തൊട്ടു പിറകെ തന്നെ ഫേസ്ബുക്ക് തങ്ങളുടെ സേഫ്റ്റി ചെക്കിംഗ് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയിരുന്നു. ഒരു മാസത്തിനുള്ളില്‍ ഇതു മൂന്നാമത്തെ തവണയാണ് ഫേസ്ബുക്ക് തങ്ങളുടെ സേഫ്റ്റി ചെക്കിംഗ് ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നത്. 

ആളുകള്‍ക്ക് തങ്ങളുടെ വേണ്ടപ്പെട്ടവര്‍ ആരെങ്കിലും അപകടം നടന്ന സ്ഥലങ്ങളില്‍ ഉണ്ടെങ്കില്‍ അവര്‍ സുരക്ഷിതരാണ് എന്ന് അടയാളപ്പെടുത്താന്‍ ഫേസ്ബുക്കിന്റെ ഈ ആപ്ലിക്കേഷന്‍ സഹായകമാകും. ഫ്‌ളോറിഡയിലെ നിശാക്ലബില്‍ 49 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണത്തിനു ശേഷമാണ് ഫേസ്ബുക്ക് ഈ സംവിധാനം ആരംഭിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍