15 പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ആന്ധ്രപ്രദേശിലെ കര്‍ണൂല്‍ ജില്ലയില്‍ ഹൈദരാബാദ് – ബംഗളൂരു ദേശീയ പാതയില്‍ സ്വകാര്യ ടൂറിസ്റ്റ് ബസ് ബസ്, തൂഫാന് എംയുവിയുമായി കൂട്ടിയിടിച്ച് 15 പേര് മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കര്‍ണൂലിലെ വേല്‍ദുര്‍തിയില്‍ വച്ചാണ് അപകടം. തെലങ്കാനയിലെ ജോഗുലാമ ഗഡ്വാള് ജില്ലയിലെ രാമാവരി ഗ്രാമത്തില്‍ നിന്നുള്ള, വിവാഹ പാര്‍ട്ടിയിലുണ്ടായിരുന്നവരാണ് മരിച്ചത്. എംയുവി നിയന്ത്രണം വിട്ട് എസ്ആര്‍എസ് ട്രാവല്‍സിന്റെ വോള്‍വോ ബസില്‍ ഇടിക്കുകയായിരുന്നു. 15 പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ കര്‍ണൂല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.