സിനിമയില്‍ താരങ്ങള്‍ അമാനുഷികരാണ്. എന്നാല്‍ പൊതു വേദിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തി വെട്ടിലായവര്‍ നിരവധിയാണ്. ഈ പട്ടികയില്‍ അവസാനമായി പെട്ടുപോയത് ബോളിവുഡ് താരം അനില്‍ കപൂറാണ്.
മുംബൈയിലെ ലോക്കല്‍ ട്രെയിനിന്റെ വാതിലില്‍ തൂങ്ങി യാത്ര ചെയ്തതാണ് താരത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്. മുംബൈയിലെ ജനങ്ങള്‍ വീര്‍പ്പുമുട്ടി യാത്ര ചെയ്യുന്ന ട്രെയിനില്‍ നിന്നാണ് അനില്‍ കപൂറിന്റെ സാഹസം.
അനില്‍ കപൂര്‍ ഭീകരവാദ വിരുദ്ധ സംഘത്തിലെ ഉദ്യോഗസ്ഥനായി വരുന്ന 24 എന്ന ഷോയുടെ പ്രചാരണാര്‍ഥമാണ് ട്രെയിനില്‍ വച്ച് ഈ രംഗം ചിത്രീകരിച്ചത്. താരം വാതിലില്‍ തൂങ്ങി നില്ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ മറ്റും വലിയ തോതില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് പശ്ചിമ റയില്‍വേ അധികൃതര്‍ നിയമ വിരുദ്ധമാണ് ഇങ്ങനെ യാത്ര ചെയ്യുന്നതെന്ന് കുറ്റപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് ഷോയുടെ പ്രചാരണം സംഘടിപ്പിച്ച കമ്പനിക്കെതിരെ നോട്ടീസ് നല്‍കുകയും ചെയ്തു. ഇതുകൂടാതെ സഹസ് സംഘടനയും താരത്തിന്റെ പ്രകടനത്തിനെതിരെ രംഹത്തു വന്നു. രാജ്യത്തും പുറത്തും ഏറെ ആരാധകരുള്ള അനില്‍ കപൂറിന്റെ പ്രവര്‍ത്തികള്‍ അനുകരിക്കപ്പെടാനുള്ള സാധ്യത ഏറെയാണെന്നും ഇതു അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും സഹസ് ഫൗണ്ടേഷന്റെ പ്രസിഡന്റ് സയ്യീദ് ഫുര്‍ഖാന്‍ അഹമ്മദ് പറഞ്ഞു.
വിശദമായ വായനക്ക് ലിങ്ക് സന്ദര്‍ശിക്കുക