UPDATES

സിനിമാ വാര്‍ത്തകള്‍

പതിവ് തെറ്റിക്കാതെ തമിഴ് റോക്കേഴ്സ്; മഹേഷ് ബാബു ചിത്രം ‘മഹർഷി’യും ഓൺലൈനിൽ

ചിത്രം മികച്ച അഭിപ്രായങ്ങൾ നേടുമ്പോൾ ചിത്രത്തിന്റെ പ്രിന്റ് ഓൺലൈനിൽ പ്രചരിച്ചത് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനെ വലിയ രീതിയിൽ ബാധിക്കും

പ്രേക്ഷകർ ഏറെ കാത്തിരുന്ന മഹേഷ് ബാബു ചിത്രം മഹർഷിയും ചോർത്തി തമിഴ് റോക്കേഴ്സ്. മഹേഷ് ബാബു പൂജ ഹെഗ്‌ഡെ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം റീലീസ് ചെയ്‌ത്‌ മണിക്കൂറുകൾക്കമാണ് കുപ്രസിദ്ധ വെബ്സൈറ്റ് ആയ തമിഴ് റോക്കർസ് അപ്പ്ലോഡ് ചെയ്തിരിക്കുന്നത്.

തെലുങ്ക് താരം മഹേഷ് ബാബുവിന്റെ ഇരുപത്തഞ്ചാമത്‌ ചിത്രമാണ് മഹർഷി. ആരധകർ ഏറെ കാത്തിരുന്ന ചിത്രം ഒരു കോളേജ് വിദ്യാർത്ഥിയുടെയും ബിസിനസുകാരന്റെയും കർഷകന്റെയും ജീവിതളിലൂടുള്ള യാത്രയാണ് പ്രമേയമാക്കുന്നത്.

മഹർഷിഡേ എന്ന ഹാഷ് ടാഗും ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ട്വിറ്ററിൽ ട്രെൻഡിങ് ആയിരുന്നു. ചിത്രം മികച്ച അഭിപ്രായങ്ങൾ നേടുമ്പോൾ ചിത്രത്തിന്റെ പ്രിന്റ് ഓൺലൈനിൽ പ്രചരിച്ചത് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനെ വലിയ രീതിയിൽ ബാധിക്കും.

കൂടാതെ ഈ അടുത്ത കാലത്ത്. അവഞ്ചേഴ്‌സ്: ഏൻഡ്ഗെയിം , ഗെയിം ഓഫ് ത്രോൺസ് തുടങ്ങിയ ചിത്രങ്ങളും തമിഴ് റോക്കേഴ്സ്  പുറത്ത് വിട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍