ട്രംപിനെ തടയാന്‍ കഴിയില്ലായിരിക്കും പക്ഷേ അദ്ദേഹത്തെ മാറ്റാന്‍ കഴിയും! എങ്ങനെ? തങ്ങളുടെ ചായ കുടിച്ചാല്‍ മതി എന്നാണ് കൊല്‍ക്കത്തയില്‍ നിന്നുളള ചായ കമ്പനി പറയുന്നത്. ഇതിനായി 6000 ടിബാഗ് അവര്‍ ട്രംപിന് എത്തിച്ച് നല്‍കുകയും ചെയ്തു.
ട്രംപ് നിങ്ങളുടെ മനസ്സും ശരീരവും ശുദ്ധീകരിക്കാന്‍ ഞങ്ങളുടെ ചായ കുടിക്കൂ, അവര്‍ ആഹ്വനം ചെയ്യുന്നു.
തങ്ങളുടെ ബ്രാന്‍ഡ് സൃഷ്ടിക്കാന്‍ അമേരിക്കന്‍ പ്രസിഡിന്റ് സ്ഥാനാര്‍ഥി ട്രംപിനെ കളിയാക്കിയത് വിചിത്രമായി തോന്നാമെങ്കിലും ഈ പരസ്യത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
ഈ പരസ്യത്തിന്റെ തലച്ചോര്‍ ബംഗളൂരുവിലാണെന്ന് കൂടെ അറിയുമ്പോള്‍ ഒരു പക്ഷേ നിങ്ങള്‍ ആശ്ചര്യപ്പെട്ടേക്കാം. ബംഗളൂരുവിലെ ഫിഷ് ഐ ക്രിയേറ്റിവ് സൊലൂഷന്‍സാണ് കൊല്‍ക്കത്തയിലെ ടി-എ-മി കമ്പനിക്ക് വേണ്ടി ഈ പരസ്യം ന്യുയോര്‍ക്ക് സിറ്റിയില്‍ ചിത്രീകരിച്ചത്.
അഞ്ചു മാസത്തെ കഠിനമായ പരിശ്രമമാണ് ഇതിന് പിന്നില്‍ എന്ന് പരസ്യ കമ്പനിയിലെ ക്രിയേറ്റിവ് വിഭാഗം തലവന്‍ ഓര്‍കോ ബസു പറയുന്നു.
ന്യുയോര്‍ക്ക് സിറ്റിയിലെ വലിയ സ്ക്രീനില്‍ യുവതി ട്രംപിനോട് ഈ ചായ കുടിക്കാന്‍ ആവശ്യപ്പെടുന്നതും, സാരിയുടുത്ത രണ്ട് യുവതികള്‍ ട്രംപ് ടവറിന് മുന്പില് ടി മെഷിന് വെയ്ക്കുന്നതും ജനങ്ങള്‍ അദേഹത്തോട് ചായ കുടിക്കാന്‍ ആവിശ്യപ്പെടുന്നതുമാണ് പരസ്യം.