UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശ്മീര്‍; മരണം 42, പിഡിപി എം എല്‍ എയ്ക്ക് നേരെ ആക്രമണം

അഴിമുഖം പ്രതിനിധി

കാശ്മീരില്‍ പിഡിപി എംഎല്‍എ മൊഹമ്മദ്‌ ഖാലില്‍ ബന്ദിന് അക്രമത്തില്‍ പരിക്കേറ്റു. ശ്രീനഗറിലേക്ക് പോവുകയായിരുന്ന എംഎല്‍എയുടെ വാഹനത്തെ പ്രക്ഷോഭകര്‍ ആക്രമിക്കുകയായിരുന്നു. സ്ഥലത്ത് നിരോധനാജ്ഞ പതിനൊന്നാം ദിവസവും തുടരുകയാണ്.

ഹിജ്ബുല്‍ മുജാഹുദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് തുടരുന്ന പ്രക്ഷോഭത്തിലും സൈനിക നടപടിയിലുമായി ഇതുവരെ 42 പേര്‍ കൊല്ലപ്പെട്ടു.

എന്നാല്‍ വാനിയുടെ രക്തസാക്ഷിത്വത്തില്‍ പ്രതിഷേധിച്ചു നാളെ കാശ്മീരില്‍ കരിദിനം ആചരിക്കുമെന്ന് പാകിസ്ഥാന്‍ അറിയിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുത് എന്ന് നല്‍കിയ മുന്നറിയിപ്പ് മറികടനാണ് പാകിസ്ഥാന്‍ കരിദിനം സംഘടിപ്പിക്കുന്നത്.

ജൂലൈ 19 വരെ പത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. പാകിസ്ഥാന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യാത്ത സാഹചര്യത്തില്‍ ചാനലുകള്‍ക്ക് അനുമതി നല്‍കി.

മൊബൈല്‍ ഫോണിലൂടെയുള്ള എല്ലാ ഇന്റര്‍നെറ്റ്‌ എസ്എംഎസ് സംവിധാനങ്ങളും നിരോധിച്ചിരിക്കുകയാണ്. പോസ്റ്റ്‌ പെയ്ഡ് ബിഎസ്എന്‍എല്‍ കണക്ഷനിലൂടെ മാത്രമാണ് നിയന്ത്രിത സേവനങ്ങള്‍ ലഭ്യമാകുന്നത്. എല്ലാ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ജൂലൈ 25 വരെ അവധി പ്രഖ്യാപിട്ടുണ്ട്.

  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍